Connect with us

Kerala

കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്ത്; രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

തൃശൂര്‍: കൈക്കൂലി വാങ്ങിയതായി സ്വകാര്യ ചാനലില്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കേരള ആരോഗ്യ സര്‍വകലാശാല രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. വി ഐപ്പ് വര്‍ഗീസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ രാവിലെയാണ് സ്വകാര്യ ചാനലില്‍ ഇതു സംബന്ധിച്ചു ദൃശ്യങ്ങള്‍ വന്നത്. രാവിലെ 11 മണിയോടെ ഗവര്‍ണറുടെ സെക്രട്ടറിയും മന്ത്രി വി എസ് ശിവകുമാര്‍ നേരിട്ടും വൈസ് ചാന്‍സലര്‍ ഡോ. എം കെ സി നായരെ ബന്ധപ്പെടുകയും സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഇ മെയില്‍ ആയിട്ടാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് വി സി അയച്ചു കൊടുത്തത്. കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടത് ആരോഗ്യ മന്ത്രാലയമാണ്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് ഇന്ന് രാവിലെയോടെ ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് വി സി ഡോ. എം കെ സി നായര്‍ ്യൂനല്‍കും. സര്‍വകലാശാലയിലെ ജേര്‍ണല്‍ കരാറിന് വേണ്ടി രജിസ്ട്രാര്‍ അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയെന്നാണ് സ്വകാര്യ ചാനലില്‍ വാര്‍ത്ത വന്നത്.

Latest