Connect with us

National

രാജ്യത്ത് ആര്‍ എസ് എസ് ശാഖകളുടെ എണ്ണം കുറയുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയിട്ടും രാജ്യത്ത് ആര്‍എസ്എസ് ശാഖകളുടെ എണ്ണം കുറയുന്നു. ബിജെപി രാജ്യവ്യപാകമായി അംഗത്വ വിതരണം നടത്തുമ്പോഴാണ് ഈ തിരിച്ചടിയെന്നതാണ് ഏറെ ശ്രദ്ധേയം. മോദി-അമിത്ഷാ കൂട്ടുകെട്ടിലൂടെ രാജ്യത്ത് കൂടുതല്‍ വേരുറപ്പിക്കാമെന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് തിരിച്ചടിയാണ് പുതിയ റിപ്പോര്‍ട്ട്.
ഒരു ദേശീയ ദനപത്രമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
ഉത്തര്‍പ്രദേശിലാണ് ആര്‍എസ്എസ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. കഴിഞ്ഞ ജൂലൈയില്‍ 9000ഓളം ശാഖകളുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ 5500 ആയി കുറഞ്ഞു. ഉത്തര്‍പ്രദേശിലെ തിരിച്ചടി ആര്‍ എസ് എസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ബിജെപി അധികാരത്തില്‍ വന്നതോടെ സംഘടനയിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വളരെയധികം വര്‍ധനവുണ്ടായി. എന്നാല്‍ പിന്നീട് എണ്ണം കുറയുകയാണ് ചെയ്തത്. പലയിടത്തം രണ്ടോ അതിലധികമോ ശാഖകള്‍ ചേര്‍ത്ത് പുതിയ ശാഖകള്‍ രൂപീകരിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഉദ്ദേശിച്ച രീതിയില്‍ വളര്‍ച്ച കൈവരിക്കാനാകാത്തതില്‍ ആശങ്കയിലാണ് ആര്‍എസ്എസ് നേതൃത്വം.

Latest