Connect with us

Gulf

കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ റോഡില്‍ പൊലിഞ്ഞത് 61 ജീവനുകള്‍

Published

|

Last Updated

അബുദാബി: കഴിഞ്ഞ വര്‍ഷം തലസ്ഥാനത്ത് 23 അപകടങ്ങളില്‍ 61 ജീവനുകള്‍ പൊലിഞ്ഞതായി അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പെട്രോള്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹ്മദ് അല്‍ ഹാരിസി അറിയിച്ചു. അനുവദിച്ചതിലും കൂടുതല്‍ വേഗതയില്‍ പോകുന്നതും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതുമാണ് അപകടത്തിന് കാരണം.
ഡ്രൈവര്‍മാര്‍ക്കായി 169 ബോധവത്കരണ ക്ലാസില്‍ ഇതുവരെ 10,000 ഡ്രൈവര്‍മാര്‍ കഴിഞ്ഞ വര്‍ഷത്തില്‍ പങ്കെടുത്തിട്ടുണ്ട്. നിയമപരമായ അനുവദിക്കപ്പെട്ട സമയവും റോഡിലെ നിയമങ്ങളുമാണ് ക്ലാസില്‍ പ്രധാനമായും ചര്‍ച്ചചെയ്തത്.
കഴിഞ്ഞ വര്‍ഷം പകുതിയില്‍ 22,000 വാഹനങ്ങളാണ് യോഗ്യമല്ലാത്ത ടയറുകള്‍ ഉപയോഗിച്ച് നിരത്തിലിറക്കിയത്. 2,500 ഓളം കാറുകള്‍ അമിത വേഗതയില്‍ സഞ്ചരിച്ചതിന് പിടിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം 3.3 മില്യണ്‍ ഫോണ്‍കോളുകളാണ് പെട്രോള്‍ ഡിപ്പാര്‍ട്‌മെന്റില്‍ എത്തിയത്. അതിന് മുമ്പത്തെ വര്‍ഷം 4.5 മില്യണ്‍ കോളുകളാണ് എത്തിയത്.
ഓപ്പറേഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ 22 ആധുനിക സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. 999ല്‍ കൂടുതല്‍ ഫോണുകള്‍ വരുന്നതിനാല്‍ മറ്റുഫോണുകളിലേക്ക് വിളികള്‍ കുറഞ്ഞതായി ഓപ്പറേഷന്‍ ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ നാസര്‍ സുലൈമാന്‍ അല്‍ മസ്‌കരി പറഞ്ഞു.

Latest