Connect with us

Palakkad

ദേശീയ സമ്മതിദായക ദിനം ജില്ലാതല ദിനാഘോഷം നടത്തി

Published

|

Last Updated

പാലക്കാട്: ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് നടന്ന ജില്ലാതല ദിനാഘോഷം മുന്‍ ലാന്റ് റവന്യു കമ്മിഷണര്‍ ഡോ കെ എം രാമാനന്ദന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ ഓരോ വര്‍ഷവും അഭിനന്ദനാര്‍ഹമായ മുന്നേറ്റമാണ് നടത്തുന്നതെന്ന അദ്ദേഹം പറഞ്ഞു. പ്രശ്‌നബാധിത പ്രദേശമായ കാശ്മീരില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയവരില്‍ ഭൂരിഭാഗവും സ്തീകളാണെന്നത് അഭിമാനകരമാണെന്നും ഡോ. കെ എം രാമാനന്ദന്‍ അഭിപ്രായപ്പെട്ടു. ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (തിരഞ്ഞെടുപ്പ്) എം മുഹമ്മദ് ബഷീര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് വി രാധാകൃഷ്ണന്‍, കൊഴിഞ്ഞാമ്പാറ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സി രാജേഷ്, പാലക്കാട് തഹസില്‍ദാര്‍ ടി വിജയന്‍,എസ് വി ഇ ഇ പി നോഡല്‍ ഓഫീസര്‍ ലളിത് ബാബു പ്രസംഗിച്ചു. കലക്ടറേറ്റ് ഫൈനാന്‍സ് ഓഫീസര്‍ കെ വിജയകുമാരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ സമ്മതിദായക ദിനാഘോഷത്തിന് മുന്നോടിയായി നടന്ന പെയിന്റിംഗ്, ചിത്രരചന, പ്രശ്‌നോത്തരി മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഡോ. കെ എം രാമാനന്ദന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കോളജ് അംബാസഡര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കലക്ടര്‍ കെ രാമചന്ദ്രന്‍, നവ വോട്ടര്‍മാര്‍ക്കുള്ള കാര്‍ഡ് വിതരണം ഡെപ്യൂട്ടി കലക്ടര്‍ (തിരഞ്ഞെടുപ്പ്) എം മുഹമ്മദ് ബഷീര്‍ എന്നിവര്‍ നിര്‍വഹിച്ചു. നവ വോട്ടര്‍മാരും രക്ഷിതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Latest