Connect with us

Kozhikode

നാദാപുരം: ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍വകക്ഷി യോഗം

Published

|

Last Updated

വടകര: കഴിഞ്ഞ രണ്ട് ദിവസമായി അക്രമം അരങ്ങേറിയ നാദാപുരം തൂണേരിയല്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചു. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാന്‍ പോലീസിനൊപ്പം രാഷ്ട്രീയ പാര്‍ട്ടി നേതൃത്വവും ഉണ്ടാകും.
കൊലപാതകത്തെയും അക്രമസംഭവങ്ങളെയും യോഗം അപലപിച്ചു. അക്രമം ഭയന്ന് വീട് വിട്ടവരെ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം അനുവദിക്കാനും സര്‍ക്കാറിനോട് യോഗം ആവശ്യപ്പെട്ടു. വീടുകള്‍ അഗ്നിക്കിരയാക്കുകയും അക്രമിക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ നാശനഷ്ടം വിലയിരുത്തി നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാറില്‍ ആവശ്യപ്പെടും. കേസുകളിലെ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സര്‍വകക്ഷി പിന്തുണ നല്‍കും. നാദാപുരം, പുറമേരി, ഏറാമല, ഒഞ്ചിയം, തൂണേരി പഞ്ചായത്തുകളില്‍ സര്‍വകക്ഷി പൊതുയോഗം നടത്താനും തീരുമാനിച്ചു.
ജില്ലാ കലക്ടര്‍ സി എ ലത അധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എല്‍ എമാരായ ഇ കെ വിജയന്‍, സി കെ നാണു, കെ കെ ലതിക, റൂറല്‍ എസ് പി. പി എച്ച് അശ്‌റഫ്, ഡി സി സി പ്രസിഡന്റ് കെ സി അബു, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍, ബി ജെ പി ജില്ലാ സെക്രട്ടറി എം പി രാജന്‍, ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണു, ആവോലം രാധാകൃഷ്ണന്‍, രജീന്ദ്രന്‍ കപ്പള്ളി, പി ശാദുലി പ്രസംഗിച്ചു.
മുസ്‌ലിം ലീഗ്
പ്രതികളെ
സംരക്ഷിക്കുന്നു: പിണറായി
നാദാപുരം: മുസ്‌ലിം ലീഗ് ഭരണ സ്വാധീനം ഉപയോഗിച്ച് കൊലപാതകക്കേസിലെ പ്രതികളെ സംരക്ഷിക്കുകണ്. ലീഗിലെ ക്രമിനലുകളാണ് അക്രമത്തിന് പിന്നിലെന്നും സി പി എം സെക്രട്ടറി പിണറായി വിജയന്‍.
കൊല്ലപ്പെട്ട ചെടയന്‍ കണ്ടിയില്‍ ഷിബിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എളമരം കരീം എം എല്‍ എ, ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പിണറായിയോടൊപ്പമുണ്ടായിരുന്നു.
ഭരണകൂടത്തിന്റെ വീഴ്ച: ഐ എന്‍ എല്‍
കോഴിക്കോട്: നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ നാദപുരത്തുണ്ടായ കൊലപാതകവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്കും കാരണം ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി.
സംഘര്‍ഷമേഖലയെന്ന നിലയില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിട്ടും കൊലപാതകം തടയാന്‍ പോലീസിനു കഴിഞ്ഞില്ലയെന്നും യോഗം കുറ്റപ്പെടുത്തി. സെക്രട്ടറി എ പി അബ്ദുല്‍ വഹാബ്, അഹമ്മദ് ദേവര്‍ കോവില്‍, ബി ഹംസ ഹാജി, കെ പി ഇസ്മാഈല്‍, ബഷീര്‍ ബടേരി, എന്‍ കെ അബ്ദുല്‍ അസീസ് സംസാരിച്ചു.

Latest