Connect with us

Kerala

അബ്ദുല്ല രാജാവ്: നഷ്ടമായത് മികച്ച ജനസേവകനെ- കാന്തപുരം

Published

|

Last Updated

കോഴിക്കോട്: വിടപറഞ്ഞ സൗദി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ലോകത്തെ മികച്ച ഭരണാധികാരികളില്‍ ഒരാളായിരുന്നുവെന്നും നഷ്ടമായത് മികച്ച ജനസേവകനാണെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍. 2005-ല്‍ സൗദി ഭരണാധികാരം ഏറ്റെടുത്ത അബ്ദുല്ല രാജാവ് രാഷ്ട്ര വികസനത്തിലും സാമൂഹിക പുരോഗതിയിലും ക്രിയാത്മകമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. മാനവിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പിച്ച മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. വിശുദ്ധ ഹറമുകളുടെ രക്ഷാധികാരിയായിരുന്ന അബ്ദുല്ല രാജാവ് തീവ്രവാദ പ്രവണതകളെ അപലപിക്കുന്നതില്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. ലോകസമാധാനം ആഗ്രഹിച്ചിരുന്ന അദ്ദേഹം നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത് കാന്തപുരം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.