Connect with us

Gulf

ഇന്ത്യന്‍ കലാ പ്രകടനങ്ങള്‍ ആകര്‍ഷകം

Published

|

Last Updated

ദുബൈ: ദുബൈ ഗ്ലോബല്‍ വില്ലേജില്‍ ഇന്ത്യന്‍ തനത് കലാപ്രകടനങ്ങള്‍ ആകര്‍ഷകം. തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത കലാപ്രകടനങ്ങള്‍ ഇന്ത്യന്‍ പവലിയനില്‍ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യന്‍ കലകള്‍ ആസ്വദിക്കാനത്തെുന്നവരില്‍ വിദേശികളും ഏറെ. പഞ്ചാബ്, ഹരിയാന, കശ്മീര്‍ തുടങ്ങിയിടങ്ങളിലെ പരമ്പരാഗത പ്രകടനങ്ങളും കഌസിക്കല്‍, വെസ്റ്റേണ്‍, ബോളിവുഡ് നൃത്തച്ചുവടുകളാലും സമ്പന്നമായ വേദിയില്‍ ആയിരങ്ങളാണ് ഇതുവരെ കാഴ്ചക്കാരായത്തെിയത്. വരും ദിവസങ്ങളില്‍ കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും കലാപ്രകടനങ്ങളും അരങ്ങിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ലോക രാജ്യങ്ങളിലെ പ്രദര്‍ശന വില്‍പന പവലിയനുകളില്‍ അതത് രാജ്യങ്ങളുടെ സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന കലാ വിരുന്നും അഭ്യാസ പ്രകടനങ്ങളും നിശ്ചിത സമയങ്ങളില്‍ നടക്കുന്നുണ്ട്.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം നാല് മുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെയും മറ്റു ദിവസങ്ങളില്‍ വൈകുന്നേരം നാല് മുതല്‍ ഒരു മണി വരെയുമാണ് ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിക്കുന്നത്.
വൈകുന്നേരം എട്ട് മുതല്‍ 10.30 വരെയാണ് തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ഇന്ത്യന്‍ പവലിയനില്‍ സൗജന്യ കലാ പ്രകടനങ്ങള്‍ നടക്കുന്നത്.

Latest