Connect with us

Gulf

അനുമതിയില്ലാതെ ചികിത്സ നടത്തിയ ഡോക്ടര്‍ പിടിയില്‍

Published

|

Last Updated

ഷാര്‍ജ: അധികൃതരുടെ അനുമതിയില്ലാതെ രോഗികളെ ചികിത്സിച്ചുവന്ന ഡോക്ടറെ പോലീസ് പിടികൂടി. പാക്കിസ്ഥാന്‍കാരനായ ഡോക്ടര്‍ സന്ദര്‍ശക വിസയിലെത്തിയാണ് രോഗികളെ ചികിത്സിച്ചിരുന്നത്. ഷാര്‍ജയിലെ ഒരു ഫഌറ്റില്‍ താമസിച്ചിരുന്ന ഇയാള്‍ പ്രമേഹ രോഗ ചികിത്സയില്‍ പ്രാവീണ്യമുള്ളയാളാണെന്ന് പ്രചരിപ്പിച്ചാണ് രോഗികളെ ആകര്‍ഷിച്ചിരുന്നത്.
ആരോഗ്യ മന്ത്രാലയത്തില്‍ ഇയാളുടെ അനധികൃത ചികിത്സയെക്കുറിച്ച് ലഭിച്ച പരാതിയനുസരിച്ച് അധികൃതര്‍ പോലീസിന് വിവരം നല്‍കുകയായിരുന്നു. ദിവസങ്ങള്‍ നിരീക്ഷിച്ച് ഇദ്ദേഹത്തിന്റെ നീക്കങ്ങള്‍ ഉറപ്പുവരുത്തിയ ശേഷം ചികിത്സ നടത്തുന്ന ഫഌറ്റിലെത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തത്. രോഗിയില്‍ നിന്ന് 500 ദിര്‍ഹമാണ് ഇയാള്‍ ചികിത്സാ ചിലവായി വാങ്ങിയിരുന്നത്. ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് മരുന്നുകളും ഇയാള്‍തന്നെ നല്‍കിയിരുന്നതായും പോലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.