Connect with us

National

പന്നിപ്പനി: തെലങ്കാനയില്‍ മരണം ഏഴായിോ

Published

|

Last Updated

ഹൈദരാബാദ്: തെലങ്കാനയില്‍ പന്നിപ്പനി പടര്‍ന്നുപിടിക്കുന്നു. ഇന്നലെ പന്നിപ്പനി ബാധിച്ച് പെണ്‍കുട്ടി മരിച്ചു. ഇതോടെ ഈ മാസം രോഗം പിടിപെട്ട് മരിച്ചവരുടെ എണ്ണം ഏഴായി. നൂറിലേറെ സ്ഥിരീകരിച്ച രോഗബാധിതരാണ് സംസ്ഥാനത്തുള്ളത്.
കഴിഞ്ഞ 20 ദിവസത്തിനിടെ മാത്രം തെലങ്കാനയില്‍ 142 പേര്‍ക്കാണ് പന്നിപ്പനി ബാധിച്ചത്. വിസാഗ് ജില്ലയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംക്രാന്തി ആഘോഷത്തിന് ആന്ധ്രയിലെ തീരദേശ മേഖലയില്‍ നിന്ന് ഹൈദരാബാദിലേക്കും മറ്റും വരുന്നവരിലൂടെയായാണ് വായുവിലൂടെ പകരുന്ന പന്നിപ്പനി സംസ്ഥാനത്ത് പടരാന്‍ പ്രധാന കാരണമായി പറയുന്നത്. വിസാഗില്‍ ഇതുവരെ എച്ച് വണ്‍ എന്‍ വണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹൈദരാബാദില്‍ മൂന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കും രോഗബാധയുണ്ട്. ഇത് ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമിടയില്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്. പാറ്റ്‌നയിലും ഡല്‍ഹിയിലും ഹരിയാനയിലും മധ്യപ്രദേശിലും പന്നിപ്പനി ബാധിച്ച് രോഗികള്‍ മരിച്ചിട്ടുണ്ട്. പാറ്റ്‌നയില്‍ കഴിഞ്ഞ ദിവസം പന്നിപ്പനി ബാധിച്ച് 55കാരി മരിച്ചിരുന്നു.