Connect with us

National

വളര്‍ച്ചാ നിരക്ക്: ചൈനയെ ഇന്ത്യ കടത്തിവെട്ടുമെന്ന് ഐ എം എഫ്‌

Published

|

Last Updated

ന്യൂഡല്‍ഹി: 2016ഓടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.5 ശതമാനത്തിലെത്തുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്). ഈ സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് 6.3 ആയിരിക്കുമെന്നും ഐ എം എഫിന്റെ ഏറ്റവും പുതിയ അനുമാനത്തില്‍ പറയുന്നു. 6.5 ശതമാനം വളര്‍ച്ചയെന്നത് ചൈനയില്‍ പ്രവചിക്കപ്പെട്ടതിനേക്കാള്‍ കൂടുതലാണ്. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ ആശാവഹമാണെന്നും എന്നാല്‍ നയം കൊണ്ട് മാത്രം കാര്യമില്ല, അത് നടപ്പിലാക്കുന്നതിലാണ് വിജയം കുടികൊള്ളുന്നതെന്നും ഐ എം എഫ് വിലയിരുത്തുന്നു.
2014ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.8 ശതമാനമായിരുന്നു. അപ്പോള്‍ ചൈനയുടെത് 7.4 ശതമാനവും. 2013ല്‍ ഇന്ത്യയുടെ നിരക്ക് അഞ്ച് ശതമാനമായിരുന്നപ്പോള്‍ ചൈനയുടെത് 7.8 ശതമാനമായിരുന്നു. എന്നാല്‍ 2016ല്‍ ചൈന മുന്നോട്ട് വെച്ചിട്ടുള്ള വളര്‍ച്ചാ നിരക്ക് 6.3 ശതമാനമാണെന്നും ഇക്കാലയളവില്‍ ഇന്ത്യയുടെ നിരക്ക് 6.5 ശതമാനമായിരിക്കുമെന്നും ഐ എം എഫ് തയ്യാറാക്കിയ ലോക സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു.
മോദി മന്ത്രിസഭ നല്ല പ്രകടനം കാഴ്ചവെക്കുമെന്നും സമ്പദ്‌വ്യവസ്ഥ കൂടുതല്‍ തുറന്നുകൊടുക്കുകയെന്ന ദൗത്യം അദ്ദേഹം നിറവേറ്റുമെന്നും ഐ എം എഫ് ഗവേഷണ വിഭാഗം ഉപ മേധാവി മിലേസി ഫെറെട്ടി പറഞ്ഞു.

---- facebook comment plugin here -----