Connect with us

Ongoing News

അറബിക് പ്രഭാഷണത്തില്‍ ആനുകാലിക വിഷയങ്ങള്‍

Published

|

Last Updated

കോഴിക്കോട്: കലോത്സവത്തിന്റെ നാലാം ദിവസം സി എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന അറബിക് സംഭാഷണത്തില്‍ സമകാലിക പ്രസക്തിയുളള വിഷയങ്ങളാണ് മികച്ച് നിന്നത്. അറബിക് ദിനാചരണത്തോടനുബന്ധിച്ച് നടന്ന പരിപാടികളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ തമ്മില്‍ കണ്ടപ്പോള്‍ നടക്കുന്ന ചര്‍ച്ചയാണ് മത്സരത്തിന് വിഷയമായെത്തിയത്. മലിനീകരണം, സമൂഹത്തില്‍ അരങ്ങേറുന്ന അധാര്‍മിക പ്രവണതകള്‍ എന്നിവയാണ് സംഭാഷണത്തിലൂടെ പുറത്തുവന്നത്. ഒരു അപ്പീല്‍ ഉള്‍പ്പെടെ 15 പേര്‍ പങ്കെടുത്ത മത്സരം പൊതുവെ നിലവാരം പുലര്‍ത്തിയെന്ന് ജൂറി കമ്മിറ്റി വിലയിരുത്തി.
യുദ്ധവും ആധുനിക സമൂഹം നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും എന്നതായിരുന്നു അറബിക് പ്രസംഗമത്സര വിഷയം. സി എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പ്രസംഗ മത്സരത്തില്‍ രണ്ട് അപ്പീലുകള്‍ ഉള്‍പ്പെടെ 16 പര്‍ പങ്കെടുത്തു. അറബിക് കലോത്സവത്തിലെ മുഖ്യ ഇനമായ അറബിക് കഥാപ്രസംഗത്തില്‍ ഒരു അപ്പീല്‍ ഉള്‍പ്പെടെ 15 പേര്‍ പങ്കെടുത്തു.

Latest