Connect with us

Malappuram

നിലമ്പൂരിലെ വിഭാഗീയത പരിഹരിക്കാന്‍ ജില്ലാ നേതൃത്വം

Published

|

Last Updated

നിലമ്പൂര്‍: സി പി എം നിലമ്പൂര്‍ ഏരിയാ കമ്മിറ്റി തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ വിഭാഗീയത പരിഹരിക്കാന്‍ ജില്ലാ നേതൃത്വം ഇടപെടുന്നു. 19ന് സി പി എം ജില്ലാ സെക്രട്ടറി പി പി ജില്ലാ സെക്രട്ടറി വാസുദേവന്‍ സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസ എന്നിവരുടെ നേതൃത്വത്തില്‍ അനുരജ്ഞന ചര്‍ച നടക്കും.
19 വരെ താത്കാലിക വെടി നിര്‍ത്തലിനും ജില്ലാ ഘടകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സി പി എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ ഇരുവിഭാഗങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് അനുരജ്ഞന നീക്കം തുടങ്ങിയത്. നിലമ്പൂര്‍ ഏരിയാ കമ്മിറ്റി തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ വിഭാഗീയത രൂക്ഷമാവുകയും നിലമ്പൂര്‍ നഗരസഭയിലെ ഭൂരിഭാഗം കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ വിമത പക്ഷത്ത് നിലയുറപ്പിക്കുകയും വിമത വിഭാഗം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയും. നിലമ്പൂര്‍ വി കെ റോഡില്‍ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു. ഒഞ്ചിയം, ഷൊര്‍ണൂര്‍ മോഡല്‍ ആവര്‍ത്തിക്കുമെന്ന് പാര്‍ട്ടി ഭയപ്പെടുന്നുണ്ട്.
പ്രശ്‌നം പാര്‍ട്ടിക്ക് നിലമ്പൂരില്‍ കനത്ത ആഘാതം ഏല്‍പ്പിക്കുമെന്ന തിരിച്ചറിവാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ തന്നെ നേരിട്ട് ഇടപെടാന്‍ കാരണം. അതേസമയം ഇരുവിഭാഗത്തിനും സ്വീകാര്യമായ തീരുമാനം എടുക്കാന്‍ ജില്ലാ ഘടകം ബുദ്ധിമുട്ടേണ്ടി വരും. പാര്‍ട്ടിയിലെ സീനിയര്‍ അംഗങ്ങളെ മറികടന്ന് ഏരിയാ കമ്മിറ്റിയിലേക്കെത്തിയ നിലമ്പൂര്‍ സ്വദേശിയെ ഒഴിവാക്കികൊണ്ടുള്ള തീരുമാനമാണ് വിമത പക്ഷം ആവശ്യപ്പെടുന്നത്. ജില്ലാ സെക്രട്ടറി നിലമ്പൂരില്‍ നേരിട്ടെത്തുമെങ്കിലും പ്രശ്‌നം തീരാനുള്ള സമവാക്യങ്ങളൊന്നും ഉരുത്തിരിഞ്ഞിട്ടില്ല.

---- facebook comment plugin here -----