Connect with us

Palakkad

ജില്ലയില്‍ രണ്ട് ലക്ഷത്തില്‍പ്പരം കുട്ടികള്‍ക്ക് പോളിയോ മരുന്ന് നല്‍കും

Published

|

Last Updated

പാലക്കാട്: പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ഒന്നാം ഘട്ടം 18ന് ജില്ലയില്‍ നടക്കുമെന്ന് ആര്‍ സി എച്ച് ഓഫീസര്‍ ഡോ പി കെ ജയശ്രീ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാശുപത്രി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വെച്ച് രാവിലെ 8മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്യും.
അഞ്ച് വയസ്സിന് താഴെയുള്ള 235005 കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കുന്നതിന് 1972 ബൂത്തുകള്‍ ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍,സ്വകാര്യാശുപത്രികള്‍, അംഗന്‍വാടികള്‍, തിരെഞ്ഞടുക്കപ്പെട്ട പൊതുസ്ഥാപനങ്ങള്‍ക്ക് പുറമെ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, മേള, ബസാര്‍ കേന്ദ്രങ്ങളിലും ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷനുകളില്‍ 18 മുതല്‍തുടര്‍ച്ചയായി മൂന്ന് ദിവസം ബൂത്തുകള്‍ പ്രവര്‍ത്തിക്കും.
19ന് വോളിയന്റര്‍മാര്‍ ഓരോ വീട് സന്ദര്‍ശിച്ച് തുള്ളിമരുന്ന് കിട്ടാത്ത കുഞ്ഞുങ്ങളെ കണ്ടെത്തി വാക്‌സില്‍ നല്‍കും. ഇതിനായി 2812 ടീമുകള്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. ഇവരെ നിരീക്ഷിക്കാനായി 281 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളുടെ 370 ക്യാംപുകളില്‍ 677 കുഞ്ഞുങ്ങള്‍ക്കും മരുന്ന് നല്‍കും. രാവിലെ8മണിമുതല്‍ 5മണിവരെയായിരിക്കും പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി ഡി എം ഒ ശെല്‍വരാജ്. സി ജയശ്രീ, കെ എസ് ലീല പങ്കെടുത്തു.

Latest