Connect with us

National

ശശി തരൂരിനെ ഉടന്‍ ചോദ്യം ചെയ്യും

Published

|

Last Updated

ന്യൂഡല്‍ഹി: സുനന്ദ കൊലപാതകക്കേസില്‍ ശശി തരൂരിനെ ഉടന്‍ ചോദ്യംചെയ്യുമെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍. കൊല്‍ക്കത്തയിലുള്ള തരൂര്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തിയാലുടന്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സുനന്ദ കൊല്ലപ്പെടുന്നതിന് മുമ്പുള്ള ശശി തരൂരിന്റെ നീക്കങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.
സുനന്ദയുടെ ആന്തരികാവയവ സാമ്പിളുകള്‍ പരിശോധനയ്ക്കായി അമേരിക്കയിലേക്ക് അയച്ചു. സുനന്ദയയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ സുധീര്‍ ഗുപ്തയെ പൊലീസ് ചോദ്യം ചെയ്തു. തരൂരും സുനന്ദയും വിമാനത്തില്‍വച്ച് കലഹിച്ചിരുന്നതായി എയര്‍ ഇന്ത്യ വിമാന ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

Latest