Connect with us

Ongoing News

'സി എം പി ഒരു കുടുംബ ട്രസ്റ്റല്ല'

Published

|

Last Updated

തിരുവനന്തപുരം: സി എം പി ഒരു കുടുംബ ട്രസ്റ്റല്ലെന്നും രാഷ്ട്രീയ പാര്‍ട്ടിയാണെന്നും സി പി ജോണ്‍. ജോണ്‍ നയിക്കുന്ന സി എം പി വിഭാഗത്തിന് എം വി ആറിന്റെ കുടുംബത്തിന്റെ പിന്തുണ ഇല്ലല്ലോ എന്ന ചോദ്യത്തോടായിരുന്നു പ്രതികരണം. എം വി ആറിന്റെ മക്കള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ ഞങ്ങള്‍ നിഷേധിക്കുന്നില്ല. കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നില്ല, വരണമെന്ന് വാശി പിടിക്കാനുമാകില്ല. സംഘടനയിലുണ്ടായ പിളര്‍പ്പ് ആശയപരമാണ്. അത് വ്യക്തിപരമായ വൈരാഗ്യമായി വളര്‍ത്താന്‍ തങ്ങളാരും മുതിര്‍ന്നിട്ടില്ല. പാര്‍ട്ടി അതിന് അനുവദിച്ചിട്ടുമില്ല. തുടക്കം മുതല്‍ തുടര്‍ന്നു പോരുന്ന നിലപാടാണിതെന്നും സി പി ജോണ്‍ പറഞ്ഞു.

---- facebook comment plugin here -----