Connect with us

National

നിതി ആയോഗ്: പനാഗരിയ ചുമതലയേറ്റു

Published

|

Last Updated

ന്യൂഡല്‍ഹി: പുതുതായി രൂപവത്കരിച്ച നിതി ആയോഗിന്റെ ഉപാധ്യക്ഷനായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അരവിന്ദ് പനാഗരിയ ചുമതലയേറ്റു. നിതി ആയോഗ് സി ഇ ഒ സിന്ധുശ്രീ ഖുല്ലാറും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ ഓഫീസില്‍ സ്വീകരിച്ചു. ചുമതലയേറ്റയുടനെ അദ്ദേഹം നിതി ആയോഗിന്റെ അധ്യക്ഷന്‍ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു. ഈ മാസം അഞ്ചിനാണ് നിതി ആയോഗ് നിലവില്‍ വന്നത്. വൈസ് ചെയര്‍മാന്‍, രണ്ട് പൂര്‍ണ സമയ അംഗങ്ങള്‍, നാല് എക്‌സ്ഒഫീഷ്യ അംഗങ്ങള്‍ (കേന്ദ്ര മന്ത്രിമാര്‍), മൂന്ന് പ്രത്യേക ക്ഷണിതാക്കള്‍ ഇതാണ് ഘടന. സാമ്പത്തിക ശാസ്ത്രജ്ഞന്‍ ബിബേക് ദിബ്രോയ്, മുന്‍ ഡി ആര്‍ ഡി ഒ മേധാവി കെ സാരസ്വത് എന്നിവരാണ് പൂര്‍ണ സമയ അംഗങ്ങള്‍.

Latest