Connect with us

Gulf

വിനോദ സഞ്ചാരികള്‍ ആവശ്യങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കണമെന്ന് പോലീസ്

Published

|

Last Updated

അബുദാബി: യു എ ഇയി ലെത്തുന്ന വിനോദ സഞ്ചാരികള്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കുകയും ആചാരങ്ങളെയും പൈതൃകങ്ങളെയും ആദരിക്കുകയും ചെയ്യണമെന്ന് അബുദാബി പോലീസ് കുറ്റാന്വേഷണ വിഭാഗത്തിലെ ടൂറിസം പോലീസ് അഭ്യര്‍ഥിച്ചു. രാജ്യം ആദരിച്ചുപോരുന്ന പാരമ്പര്യത്തിനും പൈതൃകത്തിനും നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
പുറത്തിറങ്ങുമ്പോള്‍ പണം വന്‍തോതില്‍ കൈവശം വെക്കരുതെന്നും ആവശ്യങ്ങള്‍ക്ക് വിപണനം നടത്താന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കണമെന്നും ടൂറിസം പോലീസ് തലവന്‍ ലഫ്. കേണല്‍ മസീദ് അല്‍ ഉതൈബി അറിയിച്ചു. മോഷണം, പിടിച്ചുപറി എന്നിവയില്‍ നിന്നുള്ള സുരക്ഷിതത്വത്തിനാണ് വിനോദ സഞ്ചാരികളോട് പോലീസ് ഇങ്ങിനെ അഭ്യര്‍ഥിച്ചത്.
അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയയിലെ ബ്രോഡ്കാസ്റ്റിംഗ് വിഭാഗം നടത്തുന്ന സുരക്ഷാ കിരണങ്ങള്‍ എന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ഈ അറിയിപ്പ്. വിദേശ സഞ്ചാരികളുടെ എല്ലാവിധ സുരക്ഷക്കും സ്വസ്ഥതക്കും പോലീസ് പ്രതിജ്ഞാബന്ധമാണ്. വിനോദ സഞ്ചാരികള്‍ കൂടുതലായെത്തുന്ന കേന്ദ്രങ്ങളിലൊക്കെയും പോലീസിന്റെ പ്രത്യേക സാന്നിധ്യവും നിരീക്ഷണവുമുണ്ടാകും. പ്രത്യേകിച്ചും ഒഴിവു ദിവസങ്ങളില്‍. എങ്കിലും സുരക്ഷയുടെ ഭാഗമായി ഓരോരുത്തരും ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. അതിന്റെ ഭാഗമാണ് വന്‍തോതില്‍ പണം കൈവശം വെക്കരുതെന്നും പര്‍ച്ചേഴ്‌സിന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കണമെന്നും പോലീസ് വിനോദ സഞ്ചാരികളെ അറിയിച്ചത്.

Latest