Connect with us

Gulf

പ്രസിഡന്റ് കപ്പ് ഫാല്‍ക്കണ്‍ മത്സരം 15ന് തുടങ്ങും

Published

|

Last Updated

അബുദാബി: പുതിയ സാങ്കേതിക വിദ്യയില്‍ അബുദാബി ഫാല്‍ക്കണേഴ്‌സ് ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് പ്രസിഡന്‍ഷ്യല്‍ കപ്പ് ഫാല്‍ക്കണ്‍ മത്സരം 15 മുതല്‍ 28 വരെ അബുദാബിയില്‍ നടക്കും. യു എ ഇയുടെ പാരമ്പര്യവും പൈതൃകവും സംരക്ഷിക്കുന്നതിനു വേണ്ടി സംഘടിപ്പിക്കുന്ന മത്സരത്തില്‍ ഒരു വയസ് പൂര്‍ത്തിയായ ഫാല്‍ക്കണുകള്‍ക്കാണ് പങ്കെടുക്കുവാന്‍ അവസരം.
അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സഹകരണത്തോടെ ശൈഖ് നഹ്‌യാന്‍ ബിന്‍ സായിദിന്റെ മേല്‍നോട്ടത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ പങ്കാളിത്തത്തോടെയാണ് ഈ വര്‍ഷം മത്സരം.
സഞ്ചാര ദൂരം അളക്കുന്നതിന് വേണ്ടി ഫാല്‍ക്കണുകളുടെ കാലുകളില്‍ പ്രത്യേക മോതിരം ഈ വര്‍ഷം ഘടിപ്പിക്കുന്നുണ്ട്. മത്സരങ്ങളില്‍ ജയിക്കുന്നവര്‍ക്ക് 25 ലക്ഷം ദിര്‍ഹമും 56 കാറുകളുമാണ് സമ്മാനം.
ഫാല്‍ക്കണുകളുടെ കാലില്‍ മോതിരം ഘടിപ്പിച്ചുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ദൂരം അളക്കുന്നത്ഇതാദ്യമാണ്. മൂന്ന് ഘട്ടങ്ങളിലാണ് മത്സരം നടക്കുക.

Latest