Connect with us

Kerala

തൃശൂര്‍ സ്വദേശിയുടെ മൃതദേഹം ബെംഗളൂരുവില്‍ വെട്ടിമുറിച്ച നിലയില്‍

Published

|

Last Updated

തൃശൂര്‍: തൃശൂരില്‍ നിന്ന് ആറ് മാസം മുമ്പ് കാണാതായ യുവാവിനെ ബെംഗളൂരുവില്‍ മയക്കുമരുന്ന് മാഫിയസംഘം കൊലപ്പെടുത്തി. പല കഷ്ണങ്ങളായി വെട്ടിനുറുക്കി മൃതദേഹം വലിച്ചെറിഞ്ഞതായി തൃശൂരില്‍ നിന്നുള്ള പോലീസ് സംഘം സ്ഥിരീകരിച്ചു. ചേറൂര്‍ ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റില്‍ കാച്ചാപ്പിള്ളി ജെയിംസ്- ഡെയ്‌സി ദമ്പതികളുടെ മകന്‍ ജാക്‌സണെ(26)യാണ് മയക്കുമരുന്ന് മാഫിയാ സംഘം കൊലപ്പെടുത്തിയത്. കര്‍ണാടകയിലെ ഹൊസൂരിലാണ് സംഭവം. ബെംഗളൂരുവില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജാക്‌സ്ണ്‍ കൊല്ലപ്പെട്ടതായി പേരാമംഗലം പോലീസ് സ്ഥിരീകരിച്ചത്.
മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പലയിടത്തുനിന്നുമായി ബെംഗളുരു പോലീസ് കണ്ടെത്തിയെങ്കിലും ആരുടെതെന്ന് സ്ഥിരീകരിക്കാനായിരുന്നില്ല. തൃപ്രയാറില്‍ അന്‍സില്‍ കൊലക്കേസ്, ജിതേഷ് വധശ്രമം എന്നീ കേസുകളില്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ജാക്‌സണെ കൊലപ്പെടുത്തിയ കഥ പുറത്തുവന്നത്. മയക്കുമരുന്ന് സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. അന്‍സില്‍ കൊലക്കേസ് പ്രതി സലീഷ്, മുറ്റിച്ചൂര്‍ കൊലപാതകശ്രമക്കേസിലെ പ്രതി ഷിനോജ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഈ കൊലക്കേസില്‍ ഷിനോജും ഉള്‍പ്പെട്ടിട്ടുണ്ട്. മുഖ്യപ്രതിയെന്നു സംശയിക്കുന്ന കരയാമുട്ടം വിവേക് ഗള്‍ഫിലേക്കു കടന്നതായാണ് സൂചന.
ജാക്‌സനെ കാണാനില്ലെന്നു പിതാവ് വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ നവംബറില്‍ പരാതി നല്‍കിയിരുന്നു. ജാക്‌സന്റെ പിതാവ് ബെംഗളൂരുവി ല്‍ ഹോട്ടല്‍ നടത്തുകയാണ്. വിവേകുമായി ഹോട്ടലില്‍ വച്ചാണ് ബന്ധം. മയക്കുമരുന്ന് ലോബിയിലെ അംഗമാണ് ജാക്‌സനെന്നു സംശയിക്കുന്നു.
എട്ട് വര്‍ഷം മുമ്പാണ് ജാക്‌സണ്‍ ബെംഗളുരുവിലേക്ക് പോയത്. അവിടെ പലഹാരക്കടയി ലും ജ്യൂസ് കടയിലും ജോലി ചെയ്ത് വരികയായിരുന്നു. കോര്‍മല സി ജെ കോളജിന് സമീപത്തുള്ള ജ്യൂസ് കച്ചവടത്തിനിടെ ബെംഗളൂരുവിലെ മയക്കുമരുന്ന് മാഫിയാ സംഘവുമായി ജാക്‌സണ്‍ ഇടപെട്ടു. ഇത് പിന്നീട് മറ്റ് അവിഹിത ബന്ധങ്ങളിലേക്കെത്തിച്ചു.
ഇക്കാര്യം വീട്ടിലറിഞ്ഞതോടെ വീട്ടുകാര്‍ ജാക്‌സണെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമം തുടങ്ങി. തുടര്‍ന്ന് നാട്ടിലെത്തിയ ജാക്‌സണ്‍ ചികിത്സയിലും ധ്യാനത്തിലും മറ്റും കഴിഞ്ഞ ശേഷം ഒരു വര്‍ഷം മുമ്പ് വീണ്ടും തിരിച്ചുപോയത്. പേരാമംഗലം സി ഐ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Latest