Connect with us

Wayanad

മാനന്തവാടി ഉപജില്ലക്ക് കിരീടം

Published

|

Last Updated

വെള്ളമുണ്ട: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരശീല വീഴുമ്പോള്‍ യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളില്‍ മാനന്തവാടി ഉപജില്ല ജേതാക്കളായി. യു പി വിഭാഗത്തില്‍ മുഴുവന്‍ ഇനങ്ങളും പൂര്‍ത്തിയാകുമ്പോള്‍ 157 പോയിന്റ് നേടിയാണ് മാനന്തവാടി കലാകിരീടത്തില്‍ മുത്തമിട്ടത്. 143 പോയിന്റ് നേടിയ വൈത്തിരി ഉപജില്ലക്കാണ് രണ്ടാംസ്ഥാനം. മൂന്നാംസ്ഥാനത്തുള്ള ബത്തേരി ഉപജില്ലക്ക് 136 പോയിന്റുണ്ട്. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ രണ്ടിനങ്ങള്‍ മാത്രം പൂര്‍ത്തിയാകാനിരിക്കെ 365 പോയിന്റ് നേടിയ മാനന്തവാടി ഉപജില്ല കിരീടം ഉറപ്പിച്ചുകഴിഞ്ഞു. 342 പോയിന്റ് നേടിയ വൈത്തിരി ഉപജില്ല രണ്ടാംസ്ഥാനത്തും, 324 പോയിന്റ് നേടിയ ബത്തേരി ഉപജില്ല മൂന്നാമതുമാണ്. ആകെയുള്ള 102 ഇനങ്ങളില്‍ രണ്ടെണ്ണം മാത്രം പൂര്‍ത്തിയാനിരിക്കെ 400 പോയിന്റ് നേടിയ മാനന്തവാടി തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. 391 പോയിന്റ് നേടിയ വൈത്തിരി ഉപജില്ല തൊട്ടുപിന്നിലുണ്ട്. 359 പോയിന്റ് നേടിയ ബത്തേരിയാണ് മൂന്നാംസ്ഥാനത്തുള്ളത്. അതേസമയം, സ്‌കൂള്‍ തലത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മാനന്തവാടി ജി.വി.എച്ച്.എസ്.എസ് കിരീടമുറപ്പിച്ചു. 102ല്‍ 100 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 126 പോയിന്റ് നേടിയാണ് മാനന്തവാടി ജി.വി.എച്ച്.എസ്.എസ് കിരീടത്തിലേക്ക് അടുക്കുന്നത്. 110 പോയിന്റ് നേടി ബത്തേരി സെന്റ്‌മേരീസ് എച്ച് എസ് എസിനാണ് രണ്ടാംസ്ഥാനം. 106 പോയിന്റ് നേടിയ മീനങ്ങാടി ജി എച്ച് എസ് എസിനാണ് മൂന്നാംസ്ഥാനം. എച്ച് എസ് വിഭാഗത്തില്‍ രണ്ടിനങ്ങള്‍ രാത്രി വൈകിയും തുടരുകയാണെങ്കിലും വ്യക്തമായ ലീഡ് നേടിയ കല്‍പ്പറ്റ എന്‍ എസ് എസ് കിരീടം സ്വന്തമാക്കി കഴിഞ്ഞു. 131 പോയിന്റാണ് എന്‍ എസ് എസ് നേടിയത്. 73 പോയിന്റുകള്‍ വീതം നേടി ഫാ. ജി കെ എം കണിയാരവും, ബത്തേരി അസംപ്ഷന്‍ എച്ച് എസും രണ്ടാംസ്ഥാനത്തെത്തി. യു പി വിഭാഗത്തില്‍ യു.പി വിഭാഗത്തില്‍ മുഴുവന്‍ ഇനങ്ങളും പൂര്‍ത്തിയായപ്പോള്‍ 46 പോയിന്റ് നേടി എന്‍.എസ്.എസ് ഓവറോള്‍ സ്ഥാനം സ്വന്തമാക്കി. 33 പോയിന്റ് നേടിയ എല്‍ എഫ് യു പി എസാണ് രണ്ടാംസ്ഥാനത്തെത്തിയത്. 30 പോയിന്റ് നേടിയ സെന്റ് ജോസഫ്‌സ് കല്ലോടിയാണ് മൂന്നാംസ്ഥാനത്തെത്തിയത്.
സമാപന സമ്മേളനം എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജു അധ്യക്ഷനായിരുന്നു. എ.എസ് വിജയ, പി. മുഹമ്മദ്, എം. മുഹമ്മദ് ബഷീര്‍, കെ.സി ആലി, ടി.കെ മമ്മൂട്ടി, ഡി.ഡി.ഇ: മേരി ജോസ് താജ് മന്‍സൂര്‍, എ.എന്‍ സലീംകുമാര്‍, പി. നാസര്‍, പി.ജെ ചിന്നമ്മ, സി.കെ നിര്‍മലാദേവി, പി.വി പ്രഭാവതി തുടങ്ങിയവര്‍ സംസാരിച്ചു.
മറ്റു വിഭാഗങ്ങളിലെ ഓവറോള്‍ ചാമ്പ്യന്‍മാര്‍:
സംസ്‌കൃതോത്സവം-യു.പി വിഭാഗം:സെന്റ് കാതറിന്‍സ് പയ്യമ്പള്ളി-35 പോയിന്റ്, എ.യു.പി.എസ് പടിഞ്ഞാറത്തറ- 30, എ.യു.പി.എസ് കുഞ്ഞോം-28.ഹൈസ്‌ക്കൂള്‍ വിഭാഗം: ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ-60, അസംപ്ഷന്‍ എച്ച്.എസ്.എസ് ബത്തേരി-45, ഫാ.ജി.കെ.എം.എച്ച്.എസ് കണിയാരം-40.അറബിക് സാഹിത്യോത്സവം: യു.പി വിഭാഗം-ജി.യു.പി.എസ് വെള്ളമുണ്ട -35,ഡബ്ല്യൂ.ഒ.യു.പി.എസ് മുട്ടില്‍-28. ജി.യു.പി.എസ് കമ്പളക്കാട്-18. ഹൈസ്‌ക്കൂള്‍ വിഭാഗം: ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് മുട്ടില്‍-64, ക്രസന്റ് പബ്ലിക് സ്‌കൂള്‍ പനമരം-45, ജി.എച്ച്.എസ് തലപ്പുഴ-43.

Latest