Connect with us

Palakkad

മരണത്തിലും വേര്‍പിരിയാനാകാതെ ദമ്പതികള്‍

Published

|

Last Updated

പാലക്കാട്: മരണത്തിലും വേര്‍പിരിയാനാവാതെ. മങ്കര റെയില്‍വേ സ്റ്റേഷനില്‍ ഭാര്യയെ അവസാനനിമിഷത്തില്‍ രക്ഷിക്കുന്നതിനിടെയായിരുന്നുശിവപ്രകാശിനെമരണം തേടിയെത്തിയത്. ഇന്നലെ മേലാറ്റൂരില്‍ ഹെല്‍ത്ത് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഭാര്യ പാര്‍വതി ദേവിയെ വീട്ടില്‍ 12 കിലോമീറ്റര്‍ അകലെയുള്ള പറളി സ്റ്റേഷനില്‍ സ്‌കൂട്ടറില്‍ എത്തിയതായിരുന്നു ഇരുവരും. ഒന്നാം നമ്പര്‍ ഫളാറ്റ് ഫോമില്‍ നിന്ന് രണ്ടാം നമ്പര്‍ ഫളാറ്റ് ഫോമിലേക്ക് നിലമ്പൂര്‍ പാസഞ്ചര്‍ പിടിക്കുന്നതിന് റയില്‍ പാത മുറിച്ച് കടത്തുന്നതിനിടെ കൊച്ചുവേളി എക്‌സ് പ്രസ് ഒന്നാം നമ്പര്‍ ഫളാറ്റ് ഫോമിലൂടെ അതി വേഗത്തില്‍ കടന്നു വരുന്നുണ്ടായിരുന്നു.
ഇത് കണ്ട് റയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന 20 ഓളം യാത്രക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇരുവരും കേട്ടില്ല. വളവ്‌യായതിനാല്‍ തീവണ്ടി വരുന്നതും ദമ്പതികള്‍ കണ്ടില്ല. തീവണ്ടി അടുത്ത് എത്തുമ്പോഴാണ് ഇരുവരും തീവണ്ടി കണ്ടത്.
ഉടനെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഭാര്യ പാര്‍വതി ട്രാക്കില്‍ വീണു. ഭാര്യയെ പിടിച്ച് ഫളാറ്റ് ഫോമിന്റെ ചുമരിനടുത്ത് എത്തുമ്പോഴേക്കും തീവണ്ടി ഇരുവരെയും ചതച്ച് അരച്ച് കടന്നു പോകുകയായിരുന്നു. ഇരുവരുടെയും ശരീരഭാഗങ്ങള്‍ ഛിന്നഭിന്നമായി. അപകടം നേരില്‍കണ്ടു നിന്ന മൂന്നുപേര്‍ കുഴഞ്ഞുവീണു. പലരും യാത്ര ഉപേക്ഷിച്ച് മടങ്ങി.
ഐഡിയ സ്റ്റാര്‍ സിംഗ്‌റും എറണാകുളത്ത് വിപ്രോയില്‍ ജീവനക്കാരിയുമായ ശ്രുതി ഒരാഴ്ചയായി ലീവില്‍ വന്നിട്ട്.
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മാതാപിതാക്കളുടെ യാത്രമൊഴി അവസാനത്തേതെന്ന് ഒരിക്കലും പ്രതീക്ഷിക്കാതെ വിറങ്ങലിച്ച് നില്‍ക്കുകയായിരുന്നു മരണവാര്‍ത്ത കേട്ടപ്പോള്‍.

Latest