Connect with us

National

'മേക് ഇന്‍ ഇന്ത്യ'യുടെ ഫേസ് ബുക്ക് പേജ് വന്‍ ഹിറ്റാകുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: മേക് ഇന്‍ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ ക്യാമ്പയിന്‍ സന്ദേശം പ്രചരിപ്പിക്കാനായി ആരംഭിച്ച ഫേസ് ബൂക്ക് പേജ് വന്‍ ഹിറ്റാകുന്നു. ഒരോ സെക്കന്‍ഡിലും മൂന്ന് പുതിയ അംഗങ്ങളാണ് ഇതില്‍ അംഗങ്ങളാകുന്നത്. മൊത്തം 30 ലക്ഷം റീച്ചുകളാണ് ഇതുവരെ ഈ പേജിന് ലഭിച്ചിട്ടുള്ളതെന്ന് ഔദ്യോഗിക വക്താക്കള്‍ ചൂണ്ടിക്കാട്ടി. വിദേശകാര്യം, ആഭ്യന്തരം, വാര്‍ത്താവിതരണം തുടങ്ങിയ സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സംരഭത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് ഫേസ് ബൂക്ക് വഴി മേക്ക് ഇന്‍ ഇന്ത്യ ക്യാമ്പയിന് ലഭിക്കുന്നതെന്നും ഓരോ സെക്കന്‍ഡിലും പുതിയ മൂന്ന് പേര്‍ ഇതില്‍ അംഗത്വമെടുക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

Latest