Connect with us

Kerala

മവോയിസ്റ്റ് ആക്രമണത്തിന് ഇനിയും സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Published

|

Last Updated

പാലക്കാട്: പാലക്കാട് നഗരത്തില്‍ ഇനിയും മവോയിസ്റ്റ് ആക്രമണമുണ്ടാകാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. ചന്ദ്രനഗര്‍ ആക്രമണത്തിന് ശേഷം രണ്ട് പ്രതികള്‍ പിടിയിലായതോടെ ആസൂത്രണത്തില്‍ വന്ന പിഴവുകളില്ലാതാക്കാനും മാവോയിസ്റ്റ് അണികളില്‍ ആത്മവീര്യം തകരാതെയിരിക്കാനുമാണ് പാലക്കാട് നഗരത്തില്‍ മവോയിസ്റ്റ് ആക്രമണത്തില്‍ പദ്ധതി ആവിഷ്‌ക്കരിക്കുന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നു . അഗളികുറുമ്പ ആദിവാസി ഊരുകളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ നിത്യമായി സന്ദര്‍ശനം നടത്തുന്നുവെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസം ഫോറസ്റ്റ് ക്യാമ്പ്‌ഷെഡ് കത്തിച്ചത.് സംഭവം വനംവകുപ്പ് ജീവനക്കാരെ ഭീതിയിലാക്കിയിരിക്കുകയാണ്. ഈ മേഖലകളില്‍ ജോലി ചെയ്യാന്‍ ആവശ്യമായ സുരക്ഷയില്ലാത്തതാണ് കാരണം. കഴിഞ്ഞ ദിവസം നടന്ന ആക്രമത്തിന് പിന്നില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ മേഖലയിലെ ഇവരുടെ സാന്നിധ്യം സംശയുണര്‍ത്തുന്നുണ്ട്.
സൈലന്റ് വാലി ആക്രമം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും മാവോയിസ്റ്റ് ആക്രമം എന്നല്ലാതെ പോലീസിന് പ്രതികളെക്കുറിച്ച് വ്യക്തമായ ഒരു സൂചനയും ലഭിച്ചിട്ടില്ല. ഈ അന്വേഷണത്തിനിടെയാണ് ആനവായ് മേഖലയില്‍ക്യാമ്പ് ഷെഡ് കത്തിച്ച സംഭവും തലവേദനയായി മാറുന്നത്. തണ്ടര്‍ബോള്‍ട്ടും നക്‌സല്‍വിരുദ്ധ സേനയും ഇവിടങ്ങളില്‍ തിരച്ചില്‍നടത്തുന്നുണ്ടെങ്കിലും പകല്‍ സമയങ്ങളില്‍ മാത്രമാണ് തിരച്ചില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ പരിശോധന കാര്യക്ഷമമല്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇനിയും അക്രമം ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ ഇന്റലിജന്‍സ് നല്‍കുന്നുണ്ടെങ്കിലും പോലീസിനും കാര്യമായി ഒന്നും ചെയ്യാനാകുന്നില്ല. അതുകൊണ്ടുതന്നെ വന മേഖലയില്‍ ജോലി ചെയ്യാന്‍ വനംവകുപ്പ് ജീവനക്കാര്‍ വിമുഖത കാണിക്കുകയാണ്. വീണ്ടും ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ കൂടുതല്‍ സേനയെ രംഗത്തിറക്കി പരിശോധന വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ് പോലീസ്. ഇതിനിടെ കെ എഫ ്‌സി, മക്‌ഡൊണാള്‍ഡ് റെസ്‌റ്റൊറന്റ് ആക്രമണകേസ്, മാവോയിസ്റ്റുകളുടെ സംഘടിത നീക്കമെന്നാണ് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സഖാവ്” എന്നറിയപ്പെടുന്ന ആളുടെ നിര്‍ദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നും പാലക്കാട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പാലക്കാട് കെ എഫ് സി, മക്‌ഡൊണാള്‍ഡ് റെസ്‌റ്റോറന്റ് ആക്രമണകേസില്‍ പോലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.സഖാവ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരാളുടെ നിര്‍ദേശപ്രകാരമാണ് എട്ട് അംഗ സംഘം റെസ്‌റ്റോറെന്റുകള്‍ അടിച്ചു തകര്‍ത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സഖാവിന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്നാണ് ഇവര്‍ ആക്രമണം ആസൂത്രണം ചെയ്തത്.
പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസട്രേറ്റ് കോടതി ഒന്നിലാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അറസ്റ്റിലായ അരുണ്‍ ബാലനും ശ്രീകാന്തിനും എതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്, നിയമവിരുദ്ധമായ സംഘടനയില്‍ അംഗമായതിന് അണ്‍ ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (10) എ, ഭീകര സംഘടനാ പ്രവര്‍ത്തനം നടത്തിയതിന് 38(1), ഭീകരസംഘടനയെപിന്തുണയ്ക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതിന് 39 എ (1) പ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസ് കോടതി അഞ്ചാം തീയതി പരിഗണിക്കും.അന്നേ ദിവസം തന്നെയാണ് പ്രതികളുടെ ജാമ്യാപേക്ഷയും പരിഗണിക്കുക.