ആസൂത്രണ കമീഷന്റെ പുതിയ രൂപം ‘നീതി ആയോഗ്’

Posted on: January 1, 2015 1:19 pm | Last updated: January 2, 2015 at 12:18 am

neeti-ayogന്യൂഡല്‍ഹി: ആസൂത്രണ കമീഷന് പകരം എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവരുന്ന സംവിധാനം നീതി ആയോഗ് എന്നായിരിക്കും അറിയപ്പെടുക. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പേര് സംബന്ധിച്ച് തീരുമാനമുണ്ടായത്. കാലഹരണപ്പെട്ട ആസൂത്രണ കമീഷന് പകരം പുതിയ സംവിധാനം കൊണ്ടുവരേണ്ടതാണെന്നായിരുന്നു എന്‍ഡിഎ സര്‍ക്കാരിന്റെ നിലപാട്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വൈസ് ചെയര്‍മാനും പത്തംഗങ്ങളും ഉള്‍പ്പെടുന്നതായിരിക്കും നീതി ആയോഗ്. വിവിധ മേഖലകളിലെ വിദഗ്ധരായിക്കും അംഗങ്ങള്‍. പുതിയസംവിധാനത്തില്‍ ആസൂത്രണ കമീഷനില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കും.
ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മോദി സര്‍ക്കാര്‍ ആസൂത്രണ കമീഷന്റെ രൂപം മാറ്റിയത്. ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ സോവിയറ്റ് യൂണിയന്റെ മാതൃക സ്വീകരിച്ച് 1951ലാണ് ആസൂത്രണ കമീഷന്‍ രൂപീകരിച്ചത്.