Connect with us

Ongoing News

സാല്‍ഗോക്കര്‍, ഈസ്റ്റ് ബംഗാള്‍ ജയിച്ചു

Published

|

Last Updated

വാസ്‌കോ: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളില്‍ സാല്‍ഗോക്കര്‍ എഫ് സിക്കും ഈസ്റ്റ് ബംഗാളിനും ജയം. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ഷില്ലോംഗ് ലജോംഗിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സാല്‍ഗോക്കര്‍ തോല്‍പ്പിച്ചത്. ഈസ്റ്റ് ബംഗാള്‍ ഇഞ്ചുറി ടൈമില്‍ റോയല്‍ വാഹിംഗ്‌ദോയെ കീഴടക്കി (1-0).
ബികാഷ് ജെയ്‌റു (58), ഗുരീന്ദര്‍ കുമാര്‍ (64) സാല്‍ഗോക്കറിനായി ലക്ഷ്യം കണ്ടു. ലജോംഗിന്റെ ആശ്വാസ ഗോള്‍ ഇഞ്ചുറി ടൈമില്‍ ജേക്കബ് ലാല്‍റാവാബിയ നേടി.
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഫുട്‌ബോള്‍ കളരിയില്‍ നിന്നുള്ളവര്‍ കളം വാണ മത്സരമായിരുന്നു ഇത്. ലജോംഗിനായി വിശാല്‍ കെയ്ത് മികച്ച ഗോള്‍ കീപ്പിംഗാണ് കാഴ്ചവെച്ചത്.
സാല്‍ഗോക്കറിനായി കളിച്ച പ്രിതം കുമാറും നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് സ്‌കോര്‍ഷീറ്റില്‍ ഉള്‍പ്പെടാതെ പോയത്. രണ്ട് പേരുടെയും ഓരോ ഷോട്ടുകള്‍ പോസ്റ്റില്‍ തട്ടിമടങ്ങുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബികാഷ് ജെയ്‌റുവിലൂടെ സാല്‍ഗോക്കര്‍ ലീഡെടുത്തു. തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകളുമായി മത്സരത്തിലെ താരമായ വിശാലിനെ ബികാഷ് മികച്ച ഗോളിലാണ് കീഴടക്കിയത്.

Latest