ശേഖ് പരീതിനെതിരെ വീണ്ടും വിജിലന്‍സ് കേസ്‌

Posted on: January 1, 2015 12:08 am | Last updated: January 1, 2015 at 12:08 am

കാസര്‍കോട്: അജാനൂര്‍ പഞ്ചായത്തില്‍ പെട്ട ചിത്താരി പുഴയില്‍ ഫുട്ട്ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തില്‍ അഴിമതി നടന്നുവെന്ന പരാതിയില്‍ സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടര്‍ക്കെതിരെ കാസര്‍കോട് വിജിലന്‍സ് കേസെടുത്തു. മുന്‍ എറണാകുളം ജില്ലാ കലക്ടറും ടൂറിസം വകുപ്പ് ഡയറക്ടറുമായ ശേഖ് പരീതിനെതിരെയാണ് കേസ്. 2008-10 കാലയളവില്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചീഫ് എന്‍ജിനീയറായിരുന്ന ശേഖ് പരീത് ചിത്താരി ഫുട്ഓവര്‍ ബ്രിഡ്ജ് ഓവര്‍ നിര്‍മാണത്തില്‍ അഴിമതി നടത്താന്‍ കരാറുകാരന് വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നാണ് ആരോപണമുയര്‍ന്നത്. ഇതുസംബന്ധിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ശെയ്ഖ് പരീതിന് അഴിമതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.