രാധാ വധക്കേസ്; പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി

Posted on: January 1, 2015 12:07 am | Last updated: January 1, 2015 at 12:07 am

മഞ്ചേരി:നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട തൂപ്പുകാരി ചിറക്കല്‍ രാധ കൊല്ലപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. പ്രതിഭാഗംവാദം ഇന്നലെ മഞ്ചേരി അഡീഷനല്‍ ജില്ലാ സെഷന്‍ കോടതി ഒന്നില്‍ ആരംഭിച്ചു. പ്രതികളായ ബിജുനായര്‍, ശംസുദ്ദീന്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ബിജുവിന്റെ പരസ്ത്രീ ബന്ധമാണ് രാധയെ കൊലപ്പെടുത്താനുള്ള മുഖ്യ കാരണം. കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് ബിജു പല സ്ത്രീകളുമായും വഴി വിട്ട ബന്ധം നടത്തിയിരുന്നു. ഇത്തരം കാമകേളികള്‍ നേതാക്കളോട്പറയുമെന്ന് രാധ ബിജുവിനോട് ഫോണില്‍ പറയുന്നത് സഹോദര ഭാര്യ ഉഷാകുമാരിയുടെ സാക്ഷമൊഴി ഈ സംഭവം ബലപ്പെടുത്തുന്നു. സ്വര്‍ണ പണിക്കാരനായ മൂന്ന് സാക്ഷികളോട് ബിജു സയനൈഡ് ആവശ്യപ്പെട്ടത് രാധയെ വകവരുത്താനായിരുന്നു. സംഭവ ദിവസം രാധ കോണ്‍ഗ്രസ് ഓഫീസിലേക്ക് പോകുന്നതും ബിജുവും ഷംസുദ്ദീനും ചേര്‍ന്ന് ചാക്ക് കെട്ട് തൊണ്ടി മുതലയാ ആപ്പ ഗുഡ്‌സില്‍ കയറ്റിക്കൊണ്ടു പോകുന്നതും 2014 ഫെബ്രുവരി അഞ്ചിലെ സി സി ടിവിയില്‍ ദൃശ്യമായിട്ടുണ്ട്.