ബി എസ് എന്‍ എല്‍ ഓഫറുകള്‍ റദ്ദാക്കി

Posted on: December 31, 2014 7:44 pm | Last updated: December 31, 2014 at 10:42 pm

bsnlകോഴിക്കോട്: പുതുവല്‍സരം പ്രമാണിച്ച് ജനപ്രിയ ഓഫറുകള്‍ ബി എസ് എന്‍ എല്‍ റദ്ദാക്കി. 135, 341 എന്നീ താരീഫ് വൗച്ചറുകളാണ് റദ്ദാക്കിയത്. കമ്പനിയുടെ നടപടി ഉപഭോക്താക്കളുടെ വ്യാപക പ്രതിഷേധത്തിന് കാരണമായി. രണ്ടു ദിവസത്തേക്കാണ് ഓഫര്‍ റദ്ദാക്കിയത്.

പലഉപയോക്താക്കള്‍ക്കും മുന്നറിയിപ്പ് മെസേജ് പോലും ലഭിച്ചിരുന്നില്ല. മെയിന്‍ ബാലന്‍സ് എക്കൗണ്ടില്‍ നിന്ന് പണം കുറഞ്ഞപ്പോഴാണ് ഓഫര്‍ റദ്ദായ വിവരം ഉപയോക്താക്കള്‍ അറിയുന്നത്. സ്വകാര്യ കമ്പനികളെ സഹായിക്കാനുള്ള ബി എസ് എന്‍ എലിന്റെ ശ്രമമാണ് ഓഫര്‍ റദ്ദാക്കിയതിന് പിന്നിലെന്ന് ഉപയോക്താക്കള്‍ ആരോപിച്ചു. എന്നാല്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിര്‍ദേശ പ്രകാരമാണ് ഓഫറുകള്‍ റദ്ദാക്കിയതെന്ന് ബി എസ് എന്‍ എല്‍ അധികൃതര്‍ അറിയിച്ചു