Connect with us

Kerala

പാലക്കാട്ടെ തോല്‍വി: റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നടപടിയെന്ന് സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: പാലക്കാട്ട് എ പി വീരേന്ദ്രകുമാറിന്റെ പരാജയത്തെ കുറിച്ച് അന്വേഷിച്ച യു ഡി എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് പഠിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. വീരേന്ദ്രകുമാറിന്റെ പരാജയത്തിന് കാരണം കോണ്‍ഗ്രസ് നേതൃത്വം വേണ്ടത്ര ഏകോപനമില്ലാതെ പ്രവര്‍ത്തിച്ചതാണെന്ന് ഉപസമിതി കണ്ടെത്തിയിരുന്നു.

ആദിവാസികളെ പോളിംഗ് ബൂത്തിലെത്തിക്കാനായി നല്‍കിയ പണം പോലും ചിലവഴിച്ചില്ലെന്നും സമിതി റിപ്പോര്‍ട്ട് പറയുന്നു. ആര്‍ ബാലകൃഷ്ണപിള്ള അദ്ധ്യക്ഷനായ സമിതിയാണ് തോല്‍വിയെ കുറിച്ച് അന്വേഷിച്ചത്. ഒരു ലക്ഷം വോട്ടിനാണ് വീരേന്ദ്ര കുമാര്‍ സി പി എമ്മിലെ എം ബി രാജേഷിനോട് തോറ്റത്.

---- facebook comment plugin here -----

Latest