Connect with us

Kerala

പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ തീരുമാനമായില്ല

Published

|

Last Updated

തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദേശപ്രകാരം സംസ്ഥാനത്തെ പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചേക്കും.
പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ അടുത്ത മാസം അഞ്ചിന് നികുതി വകുപ്പ് സെക്രട്ടറി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.