Wayanad
ജില്ലാ കലോത്സവം ജനുവരി ഒന്ന് മുതല്‍ വെള്ളമുണ്ടയില്‍

കല്‍പ്പറ്റ: 35-ാമത് ജില്ലാ കലോത്സവത്തിന് ഇനി അഞ്ച് നാള്‍. ജനുവരി 1,5,6,7 തിയ്യതികളില്‍ വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കുളിലാണ് ജില്ലാ കലോത്സവം. 1 ന് രാവിലെ 9. 30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ചിത്രരചന, കാര്‍ട്ടുണ്‍, കൊളാഷ്, ഉപന്യാസം, കഥാരചന, കവിത രചന, കാവ്യകേളി, അറബിക്, സംസ്‌കൃതോത്സവം എന്നിവയോട് കൂടി കലോത്സവത്തിന് തുടക്കമാവും. 5 ന് രാവിലെ 9 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മേരി ജോസ് പതാക ഉയര്‍ത്തുന്നതോടെ സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമാവും. ഉച്ചയ്ക്ക് 2 ന് സാംസ്‌കാരിക ഘോഷയാത്ര, 3 ന് പട്ടിക വര്‍ഗ്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മി കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ റഷീദ് അദ്ധ്യക്ഷനാകും. എം.വി. ശ്രേയാംസ് കുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.
സി മമ്മൂട്ടി എം. എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം. ജി. ബിജു, വത്സാ ചാക്കോ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുഹമ്മദ്, വി.എച്ച്.എസ്.സി അസി. ഡയറക്ടര്‍ പി. കുഞ്ഞമ്മദ്, മേരി തോമസ്, ഉഷാ വിജയന്‍,ടി.മുഹമ്മദ്, കെ.സി.ആലി,സീതാ ബാലചന്ദ്രന്‍, രമേശന്‍ ഏഴോക്കാരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ലോഗോ രൂപകല്‍പ്പന ,സ്വാഗതഗാന രചന എന്നിവ നിര്‍വ്വഹിച്ച അദ്ധ്യാപകര്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ വിതരണം ചെയ്യും. ചൈത്രം, വൈശാഖം, ആഷാഢം,ശ്രാവണം, കാര്‍ത്തിക, മാഘം, ഭാദ്രം എന്നീ വേദികളിലാണ് മത്‌സരങ്ങള്‍.. 7ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം എം.ഐ ഷാനവാസ് എം. പി നിര്‍വ്വഹിക്കും.
ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷനാകുന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ സമ്മാനദാനം നടത്തും. ജി.എം. എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ നിര്‍മ്മലാ ദേവി സി.കെ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ.എസ്. വിജയ, പി.കെ. അനില്‍ കുമാര്‍, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല ഭാസ്‌ക്കരന്‍, ബല്‍ക്കീസ് ഉസ്മാന്‍, മാര്‍ഗ്ഗരറ്റ് തോമസ്, ലീല ഭാസ്‌കരന്‍, സുലൈഖ ഉസ്മാന്‍, എ. നൗഷാദ്, കെ.എം തോമസ്, എ. എന്‍ സലിം കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.