നീലഗിരി ജില്ലാ മുതഅല്ലിം സമ്മേളനം നാളെ പാടന്തറ മര്‍കസില്‍

Posted on: December 31, 2014 12:45 pm | Last updated: December 31, 2014 at 12:45 pm

ഗൂഡല്ലൂര്‍: സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തിയതികളില്‍ മലപ്പുറം താജുല്‍ ഉലമാ നഗറില്‍വെച്ച് നടക്കുന്ന സമസ്ത കേരള സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ പാടന്തറ മര്‍കസില്‍ നീലഗിരി ജില്ലാ മുതഅല്ലിം സമ്മേളനം നടക്കും. നാളെ ഉച്ചക്ക് ഒരുമണിക്ക് നടക്കുന്ന സമ്മേളനത്തില്‍ ജില്ലയിലെ മുഴുവന്‍ മുതഅല്ലിംകളും പങ്കെടുക്കും. പ്രമേയം, ആദര്‍ശം, പ്രസ്ഥാനം എന്നിവയുടെ വിപുലമായ ചര്‍ച്ചകള്‍ നടക്കും. ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാര്‍, പി എച്ച് അബ്ദുറഹ്മാന്‍ ദാരിമി, സയ്യിദ് അലി അക്ബര്‍ തങ്ങള്‍ എടരിക്കോട് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുറഹ്മാന്‍ ഫൈസി, സെക്രട്ടറി അഡ്വ. കെ യു ശൗക്കത്ത്, ട്രഷറര്‍ സി കെ കെ മദനി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശിഹാബുദ്ധീന്‍ മദനി, സെക്രട്ടറി ഹകീം മാസ്റ്റര്‍, ട്രഷറര്‍ കോയ സഅദി, സയ്യിദ് അന്‍വര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലയിലെ മുഴുവന്‍ മുതഅല്ലിംകളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. കെ യു ശൗക്കത്ത് അറിയിച്ചു.