Connect with us

Kasargod

പ്രതിസന്ധികള്‍ ക്ഷമയോടെ നേരിടണം: സയ്യിദ് അലി അല്‍ ഹാഷിമി യു എ ഇ

Published

|

Last Updated

ദേളി: ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന വിശ്വാസികള്‍ പ്രതിസന്ധികളും പ്രകോപനങ്ങളും വരുമ്പോള്‍ പതറുകയോ അവിവേകം കാണിക്കുകയോ ചെയ്യരുതെന്ന് യു എ ഇ പ്രസിഡന്റ് മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാശിമി. പ്രതിസന്ധികള്‍ തരണം ചെയ്ത് ലോക മനസ്സുകളെ കീഴടക്കി സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ആള്‍രൂപമായ പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ മാതൃക പിന്‍പറ്റി വിശ്വാസ ദൃഡത കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത പ്രസിഡന്റ് നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അശ്ശൈഖ് ബദ്ര്‍ ഫാരിസ് അല്‍ ഹിലാലി, സ്വാലിഹ് അലി അബ്ദുര്‍റഹ്മാന്‍ അബ്ദുല്ല, അഹ്മദ് ഹസന്‍ ഇസ്മാഈല്‍ അല്‍ഹൈദറൂസ്, എ പി അബ്്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, മുഹ്‌യദ്ദീന്‍ സഅദി കൊട്ടൂക്കര, സി എച്ച് ഇബ്‌റാഹീം സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, ബി എസ് അബ്്ദുല്ല കുഞ്ഞി ഫൈസി, സി, അബ്്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, കെ കെ ഹുസൈന്‍ ബാഖവി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദ് സ്വാലിഹ് സഅദി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, ടി സി മുഹമ്മദ് കുഞ്ഞി ഹാജി, അബ്്ദുല്ല ഹുസൈന്‍ കടവത്ത,് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, പി എച്ച് അബ്ദുല്‍ ഖാദിര്‍ ഹാജി, മുല്ലച്ചേരി അബ്ദുര്‍റഹ്മാന്‍ ഹാജി, അബ്ദുല്ലാഹ് ഹാജി കളനാട്, മുസ്തഫ പുത്തനത്താണി, അബ്ദുല്‍ ഹമീദ് ആലമ്പാടി, കരീം സഅദി ഏണിയാടി, അബ്ദുല്ലാഹ് സഅദി ചീയ്യൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഗഫൂര്‍ ഹാജി കൂവ്വത്തൊട്ടി, ശാഫി ഹാജി കീഴൂര്‍, സുബൈര്‍ എയ്യള, അബ്ദുല്ലാഹ് ഹാജി ചിത്താരി, അഹ്മദ് മൗലവി കുണിയ തുടങ്ങിയവര്‍ സംബന്ധിച്ചു.