കേരള ലളിത കലാ അക്കാദമി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞു

Posted on: December 31, 2014 12:41 am | Last updated: December 30, 2014 at 11:41 pm

കൊച്ചി: കേരള ലളിത കലാ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ഒഴിഞ്ഞതായി കെ എ ഫ്രാന്‍സിസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്നു വര്‍ഷത്തെ കാലാവധി അവസാനിച്ചതിനാലാണ് സ്ഥാനം ഒഴിയുന്നത്. ആഗസ്തില്‍ സാംസ്‌കാരിക മന്ത്രിക്ക് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. രാജിക്ക് പിന്നില്‍ മറ്റു കാരണങ്ങളൊന്നുമില്ലെന്നും പുതിയ ആളുകള്‍ സ്ഥാനത്തു വരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചെയര്‍മാന്‍ പ്രൊഫ. കാട്ടൂര്‍ നാരായണ പിള്ളക്കാണ് ചെയര്‍മാന്റെ താത്കാലിക ചുമതല.