ധോണിക്ക് ഭാവുകങ്ങള്‍ നേര്‍ന്ന് സച്ചിന്‍

Posted on: December 30, 2014 10:02 pm | Last updated: December 31, 2014 at 12:37 am

ന്യൂഡല്‍ഹി: ടെസ്റ്റില്‍ മികച്ച കരിയര്‍ പൂര്‍ത്തിയാക്കിയ മഹേന്ദ്ര സിംഗ് ധോണിയെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അഭിനന്ദിച്ചു. ധോണിക്കൊപ്പം കളിച്ച നിമിഷങ്ങള്‍ താനേറെ ആസ്വദിച്ചുവെന്ന് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. 2015 ഏകദിന ലോകകപ്പ് നേടുകയാണ് ധോണിയുടെ അടുത്ത ലക്ഷ്യമെന്നും സച്ചിന്‍ പറഞ്ഞു.
തകര്‍പ്പന്‍ ടെസ്റ്റ് കരിയര്‍ പൂര്‍ത്തിയാക്കിയ ധോണിയെ മുന്‍ ഓസീസ് പേസര്‍ ബ്രെറ്റ് ലി അഭിനന്ദിച്ചു.
വിരാട് കോഹ്‌ലിക്ക് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു കൊടുക്കാനുള്ള ധോണിയുടെ തീരുമാനം ഉചിതമായെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോന്‍ നിരീക്ഷിച്ചു.
ധോണിയുടെ വിരമക്കല്‍ യഥാര്‍ഥ സമയത്താണെന്ന് മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയിഡും ട്വിറ്ററില്‍ കുറിച്ചു.
മുന്‍ ഇന്ത്യന്‍ നായകന്‍ ബിഷന്‍ സിംഗ് ഹാപ്പി റിട്ടയര്‍മെന്റ് എന്ന് വിശേഷിപ്പിച്ചു. പാക്കിസ്ഥാന്‍ മുന്‍ ആള്‍ റൗണ്ടര്‍ അസ്ഹര്‍ മഹ്മൂദ് ധോണി ക്രിക്കറ്റിന്റെ അംബാസഡറാണെന്ന് അഭിപ്രായപ്പെട്ടു.