അല്‍ വത്ബയില്‍ സൈക്കിള്‍ പാത

Posted on: December 30, 2014 8:00 pm | Last updated: December 30, 2014 at 8:15 pm
SHARE

അബുദാബി: അല്‍ വത്ബയില്‍ സൈക്കിള്‍ പാത ഗതാഗതത്തിനായി ഒരുങ്ങി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ സൈക്കിള്‍ പാത നിലവിലുണ്ട്. സായാഹ്ന സവാരിക്കാരുടെ ഇഷ്ട സ്ഥലമാണ് വത്ബ. യാസ് ദ്വീപ്, അല്‍ റഹ ബീച്ച്, കോര്‍ണീഷ് എന്നിവിടങ്ങളിലും സൈക്കിള്‍ പാതയുണ്ട്. 2020 ആകുമ്പോഴേക്കും അബുദാബി സൈക്കിള്‍ സവാരിക്കാരുടെ ഇഷ്ട പ്രദേശമായി മാറുമെന്ന് ഡോട്ട് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു. ഭാവിയില്‍ നിലവിലുള്ള പാതകളേക്കാള്‍ ഇരട്ടിപാത നിര്‍മിക്കേണ്ടിവരും. അബുദാബിക്ക് പുറമെ പടിഞ്ഞാറന്‍ പ്രവിശ്യകളായ ലിവ, റുവൈസ് എന്നിവിടങ്ങളിലും അല്‍ ഐനിലും പുതിയ പാതകള്‍ തുറക്കുമെന്നും ഡോട്ട് അധികൃതര്‍ പറഞ്ഞു. ബൈനൂന സ്ട്രീറ്റ്, കോര്‍ണീഷ് ഭാഗങ്ങളിലെ സൈക്കിള്‍ പാത നിര്‍മാണം പുരോഗമിക്കുകയാണ്.
സൈക്കിള്‍ സവാരിക്ക് പ്രോത്സാഹനം നല്‍കിയാല്‍ വാഹന അപകടവും ഒരു പരിധിവരെ കുറക്കാന്‍ കഴിയും.