എയര്‍ ഏഷ്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; വന്‍ ദുരന്തം ഒഴിവായി

Posted on: December 30, 2014 5:59 pm | Last updated: December 30, 2014 at 6:02 pm
SHARE

air asia philippeens
മനിലഃ എയര്‍ ഏഷ്യയുടെ യാത്രാ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ദുരന്തം തലനാരിഴക്ക് ഒഴിവായി. ഫിലിപ്പീന്‍സിലെ വിമാനത്താവളത്തില്‍ പ്രാദേശിക സമയം വൈകീട്ട് 5.43നായിരുന്നു സംഭവം. വിമാനം റണ്‍വേയില്‍ നിന്ന് തെറ്റിയതോടെ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരെ രക്ഷിക്കുകയായിരുന്നു.

മനിലയില്‍ നിന്ന് പുറപ്പെട്ട ഇസഡ് 2272 വിമാനമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 153 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ എല്ലാവരും സുരക്ഷിതരാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

സിംഗപ്പൂരില്‍ നിന്ന് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനം ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത കടലിടുക്കില്‍ തകര്‍ന്നുവീണതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മറ്റൊരു അപകടത്തില്‍ നിന്ന് എയര്‍ ഏഷ്യയുടെ തന്നെ വിമാനം രക്ഷപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here