പൂര്‍വ വിദ്യാര്‍ഥിയുടെ ഓര്‍മ്മക്കായി കുട്ടികളുടെ പാര്‍ക്ക് സ്‌കൂളിനായി സമര്‍പ്പിച്ചു

Posted on: December 30, 2014 1:27 pm | Last updated: December 30, 2014 at 1:27 pm
SHARE

കുറ്റനാട്: പൂര്‍വ്വ വിദ്യാര്‍ഥിയുടെ ഓര്‍മ്മക്കായി കുട്ടികളുടെ പാര്‍ക്ക് സ്‌കൂളിനായി സമര്‍പ്പിച്ചു. ആനക്കര നയ്യൂര്‍ ജി എല്‍ പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയായിരുന്ന തേങ്കുറിശ്ശി പടിഞ്ഞാറേതില്‍ ഹരിദാസിന്റെ ഓര്‍മ്മക്കായിട്ടാണ് സ്‌കൂളില്‍ കുട്ടികള്‍ക്കായി പാര്‍ക്ക് നിര്‍മ്മിച്ച് ഭാര്യ മല്ലിക ഹരിദാസ് നല്‍കിയത്.
ഊഞ്ഞാല്‍, കറങ്ങുന്ന കസേരകള്‍ അടക്കം പാര്‍ക്കിലൂണ്ട്.—തൃത്താല എം എല്‍ എ വി ടി ബല്‍റാം ഉദ്ഘാടനം ചെയ്തു.—ആനക്കര പഞ്ചായത്ത് പ്രസിഡന്റ് എന്‍ കാര്‍ത്യായനി അധ്യക്ഷത വഹിച്ചു.—
ഹെഡ്മിസ്ട്രസ് കെ ബി ലീല,പി ബാലകൃഷ്ണന്‍,കെ മുഹമ്മദ്,എം ജയ, ആര്‍ രാധ, എം കെ പ്രദീപ്, സീമന്തിനി ടീച്ചര്‍, യു എം രാമന്‍, തൃത്താല ബി ആര്‍ സിയിലെ രജിനി, ടി പി മാമ്പിമാസ്റ്റര്‍, മുഹമ്മദ്മുസ്തഫ,ഒ പി ചന്ദ്രശേഖരന്‍, ജനാര്‍ദ്ദനന്‍മാസ്റ്റര്‍, കുമാരന്‍മാസ്റ്റര്‍, എം വി വജയന്‍, വിനോദ് പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here