ലഖ്‌വി വീട്ടുതടങ്കലില്‍ തുടരുമെന്ന് പാകിസ്ഥാന്‍

Posted on: December 30, 2014 11:35 am | Last updated: December 31, 2014 at 12:47 am
SHARE

lakviന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയും ലശ്കറെ ത്വയ്യിബ കമാന്‍ഡറുമായ സകിയുര്‍റഹ്മാന്‍ ലഖ്‌വി വീട്ടുതടങ്കലില്‍ തുടരുമെന്ന് പാകിസ്ഥാന്‍. ഇന്ത്യയുടെ പ്രതിഷേധത്തെതുടര്‍ന്നാണ് പാകിസ്ഥാന്റെ അടിയന്തരനടപടി. ലഖ്‌വിക്ക് ജാമ്യം ലഭിച്ച ശേഷവും തടവിലാക്കിയ നടപടി ഇസ്‌ലാമാബാദ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു.
ലഖ്‌വിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എ ടി എസ് കോടതി നേരത്തെ ജാമ്യം അനുവദിച്ചത്. എന്നാല്‍, ഇന്ത്യയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും എതിര്‍പ്പിനെ തുടര്‍ന്ന് ലഖ്‌വിയെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. ഈ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. തുടര്‍ന്നാണ് ലഖ്‌വിയെ മോചിപ്പിക്കാനുള്ള തീരുമാനത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ പ്രതിഷേധം അറിയിച്ചത്. പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്തിനെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് പാകിസ്ഥാന്‍ ലഖ്‌വിയെ മോചിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here