Connect with us

Malappuram

യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

Published

|

Last Updated

നിലമ്പൂര്‍: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് എളമ്പിലാക്കോട് മാമ്പറ്റ ജനീഷി(29)നെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ ഡി വൈ എസ് പി. സി എം പ്രദീപാണ് അറസ്റ്റ് ചെയ്തത്. എരഞ്ഞിമങ്ങാട് ആനകല്ലന്‍ ശംസുദ്ദീന്റെ മകള്‍ ഫാസില(19)യെയാണ് ഇക്കഴിഞ്ഞ 26ന് എരഞ്ഞിമങ്ങാടിലെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ശംസുദ്ദീന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ജനീഷിനെതിരെ കേസെടുത്തത്. ഇയാളുടെ ബന്ധുക്കള്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഫാസില ആത്മഹത്യ ചെയ്ത അന്ന് വൈകീട്ടോടെ യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മകളെ കൊണ്ടുപോകണമെന്ന് ജനീഷ് അറിയിച്ചിരുന്നു. പിതാവും സുഹൃത്തായ പി കെ അസീസും വാടക വീട്ടിലെത്തിയപ്പോള്‍ മുറ്റത്ത് കുഞ്ഞിനെയും എടുത്ത് ജനീഷ് നില്‍പുണ്ടായിരുന്നു. മുറി അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പിതാവും സുഹൃത്തും പിന്‍വശത്തെ ജനാലയിലൂടെ നോക്കിയപ്പോഴാണ് ഫാസില തൂങ്ങി നില്‍ക്കുന്നതായി കണ്ടത്. വാതില്‍ ചവിട്ടിപൊളിച്ച് അകത്തു കടന്നപ്പോള്‍ യുവതിക്ക് ജീവനുണ്ടായതായി പറയുന്നു. നിലമ്പൂര്‍ ഗവ.ജില്ലാ അശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരണം സംഭവിച്ചത്. നാലുവര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇതിനിടെ രണ്ടു തവണ യുവതി ജനീഷിനെതിരെ പരാതി നല്‍കിയിരുന്നു. മിക്‌സി കൊണ്ട് തലക്കടിച്ചുവെന്നും അടിപിടിയുണ്ടായെന്നുമായിരുന്നു പരാതികള്‍. നാട്ടുകാരും പോലീസും ഇടപ്പെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നുവെങ്കിലും വീണ്ടും ഫാസിലയെ ജനീഷ് മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. സംഭവ ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നിരുന്നത്. എ എസ് ഐ. കെ ചെറൂട്ടി, സി പി ഒ ശശിധരന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. പ്രതിയെ നിലമ്പൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

---- facebook comment plugin here -----

Latest