ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു; 16 മരണം

Posted on: December 30, 2014 10:03 am | Last updated: December 30, 2014 at 10:39 pm

fog_delhi_ന്യൂഡല്‍ഹി അതിശൈത്യത്തെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിലെ അതിശൈത്യം രാജ്യ തലസ്ഥാനത്ത് ഉള്‍പ്പെടെ ഗതാഗതം താറുമാറാക്കി. കനത്ത മൂടല്‍മഞ്ഞ് കാരണം ഡല്‍ഹിയില്‍ 16 വിമാനങ്ങള്‍ റദ്ദാക്കി. 30 ട്രെയിനുകളുടെ സമയം പുന:ക്രമീകരിച്ചു. 60ല്‍ അധികം വിമാനങ്ങളും 100ല്‍ അധികം ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
ഡല്‍ഹിയില്‍ ഇന്ന് രാവിലെ 4.5 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഇന്നലെ 2.6 ഡിഗ്രിയായിരുന്നു അന്തരീക്ഷ ഊഷ്മാവ്. അമൃത്‌സറിലും ജമ്മു കാശ്മീരിലും കനത്ത ശൈത്യം തുടരുകയാണ്.