മൂന്നാം ടെസ്റ്റ് സമനിലയില്‍; പരമ്പര ഓസീസിന്

Posted on: December 30, 2014 12:58 pm | Last updated: December 30, 2014 at 10:39 pm

aus sersമെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് സമനില. അവസാന ദിനം 384 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. റയാന്‍ ഹാരിസാണ് മത്സരത്തിലെ കേമന്‍.
54 റണ്‍സെടുത്ത വിരാട് കോഹ് ലിയാണ് ഇന്ത്യന്‍ നിരയില്‍ ടോപ്‌സ്‌കോറര്‍. ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പര ഒരു മത്സരം ശേഷിക്കേ ഓസ്‌ട്രേലിയ സ്വന്തമാക്കി (2-0). ജനുവരി 6ന് സിഡ്‌നിയിലാണ് അവസാന ടെസ്റ്റ് തുടങ്ങുന്നത്.
തുടക്കം മുതല്‍ വിക്കറ്റുകള്‍ വീണതോടെ തോല്‍വി ഒഴിവാക്കാനായിരുന്നു ഇന്ത്യ ശ്രമിച്ചത്. സമനില നേടി മുഖം രക്ഷിക്കാനുള്ള ധോനിയുടേയും സംഘത്തിന്റേയും ശ്രമം വിജയിച്ചെന്നതാണ് ആശ്വാസം. രഹാനെ 48 റണ്‍സെടുത്തു. ക്യാപ്ഖറ്റന്‍ ധോനി 24 റണ്‍സുമായും അശ്വിന്‍ 8 റണ്‍സുമായും പുറത്താകാതെ നിന്നു.
നേരത്തേ ഏഴിന് 261 റണ്‍സെന്ന നിലയില്‍ അവസാന ദിനം കളി പുനരാരംഭിച്ച ഓസീസ് 9 വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെടുത്ത്‌ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 99 റണ്‍സില്‍ നില്‍ക്കേ ഷോണ്‍ മാര്‍ഷിനെ കോഹ്‌ലി റണ്ണൗട്ടാക്കി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി ഉമേഷ്, ഷാമി, ഇശാന്ത്, അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോണ്‍സണ്‍, ഹാരിസ്, ഹേസല്‍വുഡ് എന്നിവര്‍ ഓസീസിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടിന്നിങ്‌സിലുമായി ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി ആറ് വിക്കറ്റും ഉമേഷ് യാദവ് അഞ്ച് വിക്കറ്റും നേടി. ഓസീസിനായി റയാന്‍ ഹാരിസ് ആറും മിച്ചല്‍ ജോണ്‍സണ്‍ അഞ്ചും വിക്കറ്റും നേടി.
സ്‌കോര്‍- ഓസ്‌ട്രേലിയ- 530 & 318/ 9
ഇന്ത്യ- 465 & 174/ 6

ALSO READ  ജയത്തോടെ തുടങ്ങി വിൻഡീസ്