Connect with us

Palakkad

കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക നല്‍കണം: പി കെ ബിജു എം പി

Published

|

Last Updated

വടക്കഞ്ചേരി :സബ്‌സിഡി ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുളള തുക ഉടന്‍ വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പി കെ ബിജു—എം പി ആവശ്യപ്പെട്ടു. ഈയിനത്തില്‍ 50 കോടി രൂപയെങ്കിലും കര്‍ഷകര്‍ക്കിടയില്‍ സര്‍ക്കാര്‍ വിതരണം ചെയ്യാനുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. നേരിട്ട് ല്യമായിരുന്ന സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് കര്‍ഷകരുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് എം പി പറഞ്ഞു. ബേങ്ക് അക്കൗണ്ട് മുഖേനെ വിതരണം ചെയ്യുന്ന കാര്‍ഷിക സബ്‌സിഡി യഥാസമയം കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാരും മുന്‍കയ്യെടുക്കുന്നില്ല. ബേങ്ക് അക്കൗണ്ട് വഴി സബ്‌സിഡി ലഭിക്കാനുളള സങ്കീര്‍ണ്ണമായ നടപടി ക്രമങ്ങളും സാധാരണക്കാരായ കര്‍ഷകരെ കുഴപ്പത്തിലാക്കുന്നുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടായ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ കാലതാമസവും, കര്‍ഷക വിരുദ്ധ നയവുമാണ് സബ്‌സിഡി തുക 50 കോടി രൂപയിലേക്കെത്തിച്ചത്. കര്‍ഷകരെ തീരാ ബാധ്യതയിലേക്ക് തളളിവിടുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ കര്‍ഷകാത്മഹത്യക്കും, കാര്‍ഷിക രംഗത്തിന്റെ തകര്‍ച്ചക്കും വഴിവെക്കും.
കൂടാതെ സംസ്ഥാനത്ത് നിലവിലുളള ക്യഷിഭൂമി കൂടി കര്‍ഷകര്‍ക്ക് റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് തീറെഴുതേണ്ടി വരുന്ന സാഹചര്യം ഉറപ്പു വരുത്തുന്നതാണ് സര്‍ക്കാര്‍ നയം. സബ്‌സിഡി ലഭിക്കുന്നതിനുളള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും, ബേങ്ക് അക്കൗണ്ട് മുഖേനെ വിതരണം ചെയ്യുന്ന കാര്‍ഷിക സബ്‌സിഡി യഥാസമയം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനും ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ക്യഷിവകുപ്പ് മന്ത്രിക്കും എം പി കത്ത് നല്‍കി.

Latest