ബംഗളൂരു സ്ഫോടനം: പരുക്കേറ്റ സ്ത്രീ മരിച്ചു

Posted on: December 28, 2014 9:40 pm | Last updated: December 29, 2014 at 10:25 am
SHARE

banglurബാംഗ്ലൂര്‍; ബാംഗ്ലൂര്‍ ചര്‍ച്ച് സ്ട്രീറ്റില്‍ ഞായറാഴ്ച രാത്രിയുണ്ടായ ബോംബ് സ്‌ഫോടനംത്തില്‍ പരുക്കേറ്റ സ്ത്രീ മരിച്ചു. പരുക്കേറ്റ മറ്റൊരാള്‍ ചികിത്സയിലാണ്. ഭവാനി എന്ന സ്ത്രീയാണ് മരിച്ചത്.

ഇന്ന് രാത്രി എട്ടരയോടെയാണ് ബംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റില്‍ സ്ഫോടനമുണ്ടായത്. പുതുവര്‍ഷാഘോഷങ്ങള‍് നടന്നുകൊണ്ടിരിക്കെയായിരുന്നു സ്ഫോടനം.

സ്‌ഫോടന ശേഷി കുറഞ്ഞ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് കമ്മീഷ്ണര്‍ അറിയിച്ചു.നഗരത്തില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയാതായും അദ്ദേഹം പറഞ്ഞു. സംഭവത്തെകുറിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.