ഒട്ടകോത്സവം ശ്രദ്ധയാകര്‍ഷിക്കുന്നു

Posted on: December 28, 2014 9:36 pm | Last updated: December 28, 2014 at 9:36 pm

അബുദാബി: ഗര്‍ബിയയിലെ ഒട്ടകോത്സവം ജനശ്രദ്ധ ആകര്‍ഷിക്കുന്നു. മദീനാ സായിദിലെ മരുഭൂമിയിലുള്ള അല്‍ ദഫ്‌റ ഒട്ട കോല്‍സവ നഗരിയിലേക്ക് സഊദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നും യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നും ഒട്ടകങ്ങളുമായി ജനം ഒഴുകിയെത്തി. കാണാനായും ഒട്ടേറെപ്പേരെത്തുന്നു. ജനുവരി ഒന്നു വരെയാണ് ഒട്ടകോല്‍സവം. ദിവസവും രാവിലെ ഒന്‍പതു മുതല്‍ സൂര്യാസ്തമയം വരെയാണു മേള.
അബുദാബി കള്‍ചറല്‍ പ്രോഗ്രാം ആന്‍ഡ് ഹെറിറ്റേജ് ഫെസ്റ്റിവല്‍സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഫെസ്റ്റിവലില്‍ 225 ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഉള്‍പ്പെടെ മൊത്തം 5.5 കോടി ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണു വിവിധ മല്‍സരങ്ങളിലെ ജേതാക്കള്‍ക്കു സമ്മാനിക്കുന്നത്. ഫെസ്റ്റിവലിനോടനുബന്ധിച്ച് 15 പന്തയങ്ങളുമുണ്ട്. ഒട്ടക സൗന്ദര്യ മല്‍സരങ്ങളും ആവേശം പകരുന്നു. ആദ്യ പത്തു ജേതാക്കള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതമാണ് കാഷ് അവാര്‍ഡ്. 30,000 ദിര്‍ഹത്തിന്റെ മറ്റു സമ്മാനങ്ങളുമുണ്ട്. ഒട്ടക ലേലവും വിദേശ സഞ്ചാരികളടക്കമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.