പുളിക്കല്‍ പൂവത്തിക്കോട്ടയില്‍ ഇസ്ലാമിക സാംസ്‌കാരിക കേന്ദ്രത്തിന് കൊടിനാട്ടി

Posted on: December 28, 2014 7:50 pm | Last updated: December 28, 2014 at 7:50 pm

IQRAAA SUNNIYYA FOUNDATION

പുളിക്കല്‍: ഇഖ്‌റഅ് സുന്നിയ്യ ഫൗണ്ടേഷന്റെ കീഴില്‍ പുളിക്കല്‍ പൂവത്തിക്കോട്ടയില്‍ ആരംഭിക്കുന്ന ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രത്തിന് സ്ഥലമേറ്റെടുത്ത് കൊടിനാട്ടി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ കൊടി ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ഹസനിയ്യ സമ്മേളനം സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ ഉദഘാടനം ചെയ്തു. സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു.

ലാന്‍ഡ് വഖഫ് ഉദ്ഘാടനം കൊടക്കാന്‍ ബിച്ചാപ്പു ഹാജിയില്‍ നിന്നും ബില്‍ഡിംഗ് വഖ്ഫ് ഉദ്ഘാടനം കെ കെ മുജീബ് റഹ്മാന്‍ കൊണ്ടോട്ടിയില്‍ നിന്നും രേഖകള്‍ ഏറ്റുവാങ്ങി കാന്തപുരം നിര്‍വഹിച്ചു. പാട്രണ്‍ മെമ്പര്‍ഷിപ്പ് പാമ്പങ്ങാടന്‍ അബ്ദുര്‍റഹിമാന്‍ ഹാജിക്ക് നല്‍കിയും എക്‌സലന്‍സി മെമ്പര്‍ഷിപ്പ് കാട്ടുപ്പരുത്തി മൊയ്തീന്‍ ഹാജിക്ക് നല്‍കിയും എക്‌സിക്യൂട്ടീവ് മെമ്പര്‍ഷിപ്പ് ബഷീര്‍ ഹാജി ഒളവട്ടൂരിന് നല്‍കിയും ജനറല്‍ മെമ്പര്‍ഷിപ്പ് മംഗലം കുഞ്ഞാന്‍ ഹാജിക്ക് നല്‍കിയും ഉദ്ഘാടനം ചെയ്തു.

തറയിട്ടാല്‍ ഹസ്സന്‍ സഖാഫി പദ്ധതി വിശദീകരിച്ചു. സമസ്ത മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, വി പി എം ഫൈസി വില്യാപ്പള്ളി, വി എം കോയ മാസ്റ്റര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍, എ കെ അബൂബക്കര്‍ മുസ്ലിയാര്‍ കട്ടിപ്പാറ (ദുബൈ), ആറളം അബ്ദുര്‍റഹ്മാന്‍ ഹാജി, അബ്ദുല്‍ ഹക്കീം (സ്വഹാര്‍), അബ്ദുല്‍ ജലീല്‍ മാട്ടൂല്‍ (റിയാദ്), എസ് വൈ എസ് മേഖലാ കമ്മിറ്റി നേതാക്കളായ ഇ കെ മുഹമ്മദ് കോയ സഖാഫി, അഷ്‌റഫ് മുസ്ലിയാര്‍ ഒളവട്ടൂര്‍ സംബന്ധിച്ചു.

ഇഖ്‌റഅ് സുന്നിയ്യ ഫൗണ്ടേഷന്റെ കീഴില്‍ പുളിക്കല്‍ പൂവത്തിക്കോട്ടയില്‍ ആരംഭിക്കുന്ന ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രത്തിന് സ്ഥലമേറ്റെടുത്ത് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കൊടിനാട്ടുന്നു.