യോഗാതോണ്‍ സംഘടിപ്പിക്കും

Posted on: December 28, 2014 6:00 pm | Last updated: December 28, 2014 at 6:37 pm

ദുബൈ: യോഗാതോണ്‍ 2015 എന്ന പേരില്‍ യു എ ഇയിലെങ്ങും ജീവനകല അഭ്യസിപ്പിക്കുമെന്ന് ദി ആര്‍ട് ഓഫ് ലിവിംഗ് സീനിയര്‍ ഇന്റര്‍നാഷന്‍ ഫാക്കല്‍റ്റി രാജേഷ് ജഗാസിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഷാര്‍ജയില്‍ സ്‌കൈലൈന്‍ യൂണിവേഴ്‌സിറ്റി കോളജില്‍ ജനുവരി രണ്ടിന് വൈകുന്നേരം നാലു മുതല്‍ ആറുവരെ നടക്കും. വിവിധ ദേശക്കാര്‍ പങ്കെടുക്കും. 12 യോഗപരമ്പരയാണ് അഭ്യസിപ്പിക്കുക. സൂര്യ വന്ദനമാണ് ഇതില്‍ പ്രധാനം. ഹൃദ്രോഗത്തിന് ഗുണകരമാകുന്നതാണ് സൂര്യാവന്ദനം.
54 റൗണ്ട് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കും. 2012 മുതല്‍ യു എ ഇയില്‍ ജീവനകലാ പരിശീലനം നടത്തുന്നു. അബുദാബി, ദുബൈ, ഷാര്‍ജ തുടങ്ങിയ എമിറേറ്റുകളില്‍ പരിശീലന കേന്ദ്രങ്ങളുണ്ടെന്നും രാജേഷ് ജഗാസിയ അറിയിച്ചു. യു എ ഇ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ മാനോജ്കൃഷ്ണന്‍, ടീച്ചേര്‍സ് കോര്‍ഡിനേറ്റര്‍ ബിജു എന്നിവരും പങ്കെടുത്തു.