കേരളത്തിലെ നേതാക്കള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് എ കെ ആന്റണി

Posted on: December 28, 2014 1:41 pm | Last updated: December 29, 2014 at 9:48 am

Antonyന്യൂഡല്‍ഹി: പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് എ കെ ആന്റണി. കേരളത്തിലെ പ്രശ്‌നങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരിക്കാവുന്നതാണെന്നും ആന്റണി പറഞ്ഞു. ഒന്നിച്ചു നിന്നാല്‍ ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ചായക്കോപ്പയിലെ ചലനങ്ങള്‍ മാത്രമാണെന്നും ആന്റണി പറഞ്ഞു.

മദ്യനയവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ആന്റണിയുടെ പ്രതികരണം.