Connect with us

International

466 യാത്രക്കാരുമായി പുറപ്പെട്ട കപ്പലിന് തീപിടിച്ചു

Published

|

Last Updated

ഏതന്‍സ്: 466 യാത്രക്കാരുമായി പുറപ്പെട്ട കപ്പലിന് തീപിടിച്ചു. ഗ്രീസില്‍ നിന്ന് ഇറ്റലിയിലേക്ക് പോകുകയായിരുന്ന യാത്രാകപ്പലിനാണ് തീപ്പിടിച്ചത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒതോണോയ് ദ്വീപിന് 33 നൊട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് സംഭവം. കപ്പലില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കാന്‍ ക്യാപ്റ്റന്‍ നിര്‍ദേശം നല്‍ികിയതിനെ തുടര്‍ന്ന് തീരരക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടിട്ടുണ്ട്. രണ്ട് ഹെലികോപ്റ്ററുകളും രണ്ട് കപ്പലുകളുമാണ് പുറപ്പെട്ടത്. കപ്പല്‍ അപകടത്തില്‍പ്പെട്ടത് ശക്തമായ കാറ്റുള്ള പ്രദേശത്തായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമാകുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

യാത്രക്കാര്‍ക്ക് പുറമെ 222 വാഹനങ്ങളും കപ്പലിലുണ്ട്. വാഹനങ്ങള്‍ കയറ്റിയിരുന്ന കപ്പലിന്റെ ഗ്യാരേജിലാണ് തീപിടിച്ചത്. പ്രാദേശിക സമയം രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. തീപിടിച്ച വിവരം യാത്രക്കാരില്‍ ചിലര്‍ ഗ്രീക്ക് ടെലിവിഷന്‍ ചാനല്‍ ഓഫീസിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു.

Latest