നീലഗിരി ജില്ലാ കൗണ്‍സിലേഴ്‌സ് മീറ്റ് സമാപിച്ചു

Posted on: December 28, 2014 4:26 am | Last updated: December 27, 2014 at 10:27 pm

ഗൂഡല്ലൂര്‍: സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തിയതികളില്‍ താജുല്‍ ഉലമാ നഗറില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന സമസ്ത കേരള സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഗൂഡല്ലൂര്‍ ദഅ#്‌വാസെന്ററില്‍ നടന്ന സമസ്ത കേരള സുന്നി യുവജന സംഘം നീലഗിരി ജില്ലാ കൗണ്‍സിലേഴ്‌സ് മീറ്റ് സമാപിച്ചു.
കഴിഞ്ഞ മാസം ഒന്നിന് ആരംഭിച്ച രണ്ടാംഘട്ട കര്‍മപദ്ധതിയില്‍ അവശേഷിക്കുന്നവയുടെ പ്രയോഗവത്കരണം ദൗത്യമായേറ്റെടുത്ത് ഗോദയിലിറങ്ങുകയാണ് നേതാക്കളും പ്രവര്‍ത്തകരും.
കൗണ്‍സിലേഴ്‌സ് മീറ്റില്‍ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷതവഹിച്ചു. സമസ്ത നീലഗിരി ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ് ലിയാര്‍ പ്രാര്‍ഥന നടത്തി. എസ് എം എ ജില്ലാ സെക്രട്ടറി ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രതിനിധി സ്വാദിഖ് വെളിമുക്ക് വിഷയാവതരണം നടത്തി. സലാം പന്തല്ലൂര്‍ സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ യു ശൗക്കത്ത്, സി കെ കെ മദനി, സി കെ എം പാടന്തറ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു.